SignIn
Kerala Kaumudi Online
Thursday, 22 October 2026 5.28 PM IST

കൃതികൾ ക്ഷണിച്ചു

കൊല്ലം: പ്രമുഖ വൈജ്ഞാനിക സാഹിത്യകാരനും സാമൂഹ്യ പ്രവർത്തകനുമായിരുന്ന പി.കേശവൻ നായരുടെ സ്മരണാർത്ഥം വർഷംതോറും നൽകിവരുന്ന വൈജ്ഞാനിക സാഹിത്യ പുരസ്‌കാരത്തിന് കൃതികൾ ക്ഷണിച്ചു. ശാസ്ത്രത്തിന്റെ തത്വശാസ്ത്രം, ആധുനിക ശാസ്ത്ര ഗവേഷണ ഫലങ്ങൾ, ബോധതത്വപഠനങ്ങൾ, ഭാരതീയ തത്വ ചിന്തയും ആധുനിക ശാസ്ത്ര സിദ്ധാന്തങ്ങളും തമ്മിലുള്ള താരതമ്യപഠനം എന്നീ വിഷയങ്ങളിൽ 2021-24 കാലയളവിൽ പ്രസിദ്ധീകരിച്ച കൃതികളാണ് പരിഗണിക്കുന്നത്.
15000 രൂപയും കീർത്തിഫലകവും അടങ്ങിയ പുരസ്‌കാരം മേയിൽ കൊല്ലത്ത് നടക്കുന്ന സമ്മേളനത്തിൽ സമ്മാനിക്കും.
കൃതിയുടെ ഒരു പ്രതി, സെക്രട്ടറി, പി.കേശവൻ നായർ സ്മാരകവേദി, പാലസ് വാർഡ്, തേവള്ളി, കൊല്ലം - 691009 എന്ന വിലാസത്തിൽ 30ന് മുമ്പ് ലഭിക്കണം. ഫോൺ: 9074225494.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL