SignIn
Kerala Kaumudi Online
Thursday, 22 October 2026 5.29 PM IST

വാളക്കോട് സ്കൂളിലെ സപ്ത ദിന സഹവാസ് ക്യാമ്പ് സമാപിച്ചു

photo

പുനലൂർ: വാളക്കോട് എൻ.എസ്.വി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ ഐക്കരക്കോണം എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു. ക്യാമ്പിന്റെ ഭാഗമായി ഭൂമിജം, സൗഖ്യംസദാ സർവ്വേ, ഡിജിറ്റൽ ലിറ്ററസി, സുചിന്തിതം സദസ്, സുകൃതം,പ്രാണവേഗം,ഹൃദയ സമേതം തുടങ്ങിയ നിരവധി പ്രോജക്ടുകളും സംഘടിപ്പിച്ചു. തുടർന്ന് തെരുവ് നാടകവും നടന്നു. പുനലൂർ നഗരസഭ ചെയർപഴ്സൺ കെ.പുഷ്പലത ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ആർ.രാജേഷ് അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ എ.ആർ.പ്രേംരാജ് പദ്ധതി വിശദീകരണം നടത്തി. നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഡി.ദിനേശൻ, കൗൺസിലർ നാസില ഷാജി,ഐക്കരക്കോണം എസ്.എൻ.ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ സുമം, പി.ടി.എ പ്രസിഡന്റ് പി.എസ്.മനോജ്, വൈസ് പ്രസിഡന്റ് ബിജുകുമാർ, പ്രഥമാദ്ധ്യാപിക ആർ.കെ.അനിത തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL