SignIn
Kerala Kaumudi Online
Thursday, 22 October 2026 7.27 PM IST

വയോജന മെഡിക്കൽ ക്യാമ്പും ആരോഗ്യ സെമിനാറും

കൊല്ലം : കരീപ്ര പഞ്ചായത്തിലെ അവികസിത മേഖലയായ ഗുരുനാഥൻമുകൾ ചാരിറ്റബിൾ ട്രസ്റ്റിന്റെയും കരീപ്ര പഞ്ചായത്ത് ആയുർമിത്ര വയോജന ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന വയോജന മെഡിക്കൽ ക്യാമ്പിന് ഇടയ്ക്കിടം ആയുർവേദാശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ.ധന്യ ആർ .ദേവ് നേതൃത്വം നൽകി.പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്.സുവിധ സെമിനാർ ഉദ്‌ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് എൻ.ദിവാകരൻ അദ്ധ്യക്ഷനായി. ഈ മേഖലയിലെ വൃദ്ധ ജനങ്ങൾക്ക് മാസത്തിൽ ഒരു തവണ വീതം രോഗനിർണയം നടത്തുന്നതിനും മരുന്നുകൾ ലഭ്യമാക്കുന്നതിനും ആശുപത്രിയുടെ അധീനതയിൽ ഒരു സബ് സെന്റർ ട്രസ്റ്റ് ഓഫീസിൽ അനുവദിക്കണമെന്ന് സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ സംസഥാന കമ്മിറ്റി അംഗം ജി . ഗോപിനാഥൻ അധികൃതക്കാരോട് അഭ്യർത്ഥിച്ചു. ക്ലബ് സെക്രട്ടറി കരീപ്ര രാജേന്ദ്രൻ ട്രസ്റ്റ് പ്രസിഡന്റ് ശശിധരൻ , കെ.വിമലാഭായി എന്നിവർ സംസാരിച്ചു.നൂറിലധികം വയോജനങ്ങൾ രോഗ നിർണയം നടത്തി. സൗജന്യ മരുന്ന് വിതരണം നടന്നു. എൻ.ശശിധരൻ സ്വാഗതവും ബിജു നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL