കരുനാഗപ്പള്ളി: വിവിധ ഗ്രന്ഥശാലകളുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളിയിൽ എം.ടി അനുസ്മരണം സംഘടിപ്പിച്ചു. വള്ളിക്കാവ് സംസ്കാര സന്തായിനി വായനശാലയിൽ നടന്ന യോഗത്തിൽ കല്ലട എൻ.അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ ഹരികൃഷ്ണ, നന്ദകുമാർ വള്ളിക്കാവ് എന്നിവർ പ്രഭാഷണം നടത്തി. ബാലവേദി വൈസ് പ്രസിഡന്റ് പൂജ രണ്ടാമൂഴം എന്ന നോവലിന്റെ നൃത്താവിഷ്കാരം അവതരിപ്പിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് കെ.മുരളീധരൻ അദ്ധ്യക്ഷനായി. സെക്രട്ടറി എസ്.രവികുമാർ, ജി.രവീന്ദ്രൻ, എസ്.ശശികല എന്നിവർ സംസാരിച്ചു. ചെറിയഴീക്കൽ വിജ്ഞാന സന്തായിനി ഗ്രന്ഥശാലയിൽ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം എ.പ്രദീപ് ഉദ്ഘാടനം ചെയ്തു. പത്മാദേവി അദ്ധ്യക്ഷയായി. മുതിർന്ന ഗ്രന്ഥശാലാ പ്രവർത്തകൻ കെ.സത്യരാജൻ, പി.ശ്രീരാജ്, അനന്തപത്മ, ലക്ഷ്മി എന്നിവർ സംസാരിച്ചു. ഇടക്കുളങ്ങര മലയാളം ഗ്രന്ഥശാലയിൽ കല്ലട എൻ.അനിൽ കുമാർ അനുസ്മരണ പ്രഭാഷണം നടത്തി. ഗ്രന്ഥശാല പ്രസിഡന്റ് പ്രമോദ് ശിവദാസ് അദ്ധ്യക്ഷനായി. നടരാജൻ കാരിയ്ക്കൽ സ്വാഗതവും ഗ്രന്ഥശാല സെക്രട്ടറി ശ്രീനിവാസൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |