പുനലൂർ: കെ.എസ്.ആർ.ടി.സിയും തമിഴ്നാട് സ്റ്റേറ്റ് കോർപ്പറേഷനും സംയുക്തമായി ആരംഭിച്ച ലിങ്ക് ബസ് സർവീസിന്റെ ഉദ്ഘാടനം ആര്യങ്കാവ് ആർ.ഒ.ജംഗ്ഷനിൽ മന്ത്രി കെ.ബി.ഗണേശ് കുമാറും തമിഴ്നാട് ഗതാഗതവകുപ്പ് മന്ത്രി എസ്.എസ്.ശിവങ്കറും ചേർന്ന് നിർവഹിച്ചു.
പി.എസ്.സുപാൽ എം.എൽ.എ അദ്ധ്യക്ഷനായി. അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന മുരളി, ആര്യങ്കാവ് പഞ്ചായത്ത് പ്രസിഡന്റ് സുജ തോമസ്, ജില്ല പഞ്ചായത്ത് അംഗം കെ.അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ലേഖ ഗോപാലകൃഷ്ണൻ, വാർഡ് അംഗം വി.എസ്.വിഷ്ണു, കെ.എസ്.ആർ.ടി.സി മാനേജംഗ് ഡയറക്ടർ പി.എസ്.പ്രേമോജ് ശങ്കർ, തമിഴ്നാട് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ കെ.ദശരഥൻ, ജി.പി.പ്രദീപ് കുമാർ, എം.സുബ്രണ്യൻ, റോയി ജേക്കബ് തുടങ്ങിയവർ സംസാരിച്ചു.
ആദ്യഘട്ടമെന്ന നിലയിൽ തമിഴ്നാട് കോർപ്പറേഷന്റെ തിരുനെൽവേലി ബസ് കേരത്തിലേക്കും കെ.എസ്.ആർ.ടി.സിയുടെ ആര്യങ്കാവ്, പുനലൂർ, കൊല്ലം ലിങ്ക് സർവീസുകളുമാണ് ഇന്നലെ ആരംഭിച്ചത്. സ്ഥലം എം.എൽ.എയായ പി.എസ്.സുപാൽ മന്ത്രി കെ.ബി.ഗണേശ് കുമാറുമായി നടത്തിയ ചർച്ചയെ തുടർന്നാണ് ലിങ്ക് സർവീസുകൾ ആരംഭിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |