SignIn
Kerala Kaumudi Online
Thursday, 22 October 2026 4.53 PM IST

ഉത്തമ സ്മൃതി കായിക അവാർഡ് പന്മന മഞ്ജേഷിന് സമ്മാനിച്ചു

photo
ഉത്തമ സ്മൃതി കായിക അവാർഡ് പന്മന മഞ്ജേഷിന് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ നൽകുന്നു

കരുനാഗപ്പള്ളി : പ്രമുഖ ട്രേഡ് യൂണിയൻ നേതാവും കാർഷക തൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറിയും ആർ.എസ്.പി ജില്ലാ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗവുമായിരുന്ന എൻ.ഉത്തമന്റെ 3-ാം ചരമവാർഷികത്തോടനുബന്ധിച്ച് എൻ. ഉത്തമൻ ഫൗണ്ടേഷൻ കായിക രംഗത്തെ മികച്ച സംഭാവനയ്ക്ക് ഏർപ്പെടുത്തിയ ഉത്തമ സ്മൃതി കായിക അവാർഡ് രാഹുൽ മാങ്കുട്ടത്തിൽ എം.എൽ.എ സ്പോർട്സ് കൗൺസിലംഗം പന്മന മഞ്ജേഷിന് നൽകി. പ്രാദേശിക മേഖലയിൽ കായിക മേഖലയുടെ പുരോഗതിയ്ക്ക് വേണ്ടി നടത്തിയ പ്രവർത്തനമാണ് അവാർഡിന് അർഹനാക്കിയത്.കേരളാ സംസ്ഥാന ആർച്ചെറി അസോസിയേഷൻ ട്രഷററും ജില്ലാ ഫുട്ബാൾ അസോസിയേഷൻ അംഗം, പ്രൊഫഷണൽ ക്ലബ്ബായ മനയിൽ ഫുട്ബാൾ അസോസിയേഷൻ ചെയർമാനുമാണ്. അന്താരാഷ്ട്ര കായിക സെമിനാറായ ഐ.എസ്.എസ്.കെയിലുംകേരള ഒളിമ്പിക്സ് കോൺക്ലേവിലും പങ്കെടുത്തിട്ടുണ്ട്. കുറ്റിച്ചിറയിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ സജി ഡി.ആനന്ദ് അദ്ധ്യക്ഷനായി. രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ ഉദ്ഘാടനവും അവാർഡ് ദാനവും നിർവഹിച്ചു. അഡ്വ. ടി.സി.വിജയൻ, സീരിയൽ താരം പാർവ്വതി, ബിജു ലക്ഷമി കാന്തൻ, അഡ്വ.സി.പി.സുധീഷ് കുമാർ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL