SignIn
Kerala Kaumudi Online
Thursday, 22 October 2026 9.00 PM IST

ബസിനു പിന്നിൽ കാർ ഇടിച്ച് 6 പേർക്ക് പരിക്ക്

pp
പെരുമ്പടയിൽ ബസിന്റെ പിന്നിലേക്ക് ഇടിച്ചു കയറിയ കാർ

കുണ്ടറ: പെരുമ്പുഴ മൃഗാശുപത്രിക്ക് സമീപം നിറുത്തിയിട്ടിരുന്ന സ്വകാര്യ ബസിനു പിന്നിൽ കാർ ഇടിച്ചു കയറി 6 പേർക്ക് പരിക്ക്. 10 വയസുകാരൻ ഉൾപ്പെടെ 2 പേരുടെ നില ഗുരുതരം. ഇന്നലെ രാവിലെ 7.40നാണ് അപകടം. തിരുവനന്തപുരം മെഡി. ആശുപത്രിയിൽ നിന്ന് കുണ്ടറയിലേക്ക് മൃതദേഹവുമായി വന്ന ആംബുലൻസിന് പിന്നാലെ വന്ന സ്വിഫ്റ്റ് കാർ കൊട്ടിയം ഭാഗത്ത് നിന്ന് കുണ്ടറയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് യാത്രക്കാരെ ഇറക്കാൻ നിറുത്തിയപ്പോൾ ഇടിച്ച് കയറുകയായിരുന്നു, കാറ് അപകടത്തിൽപ്പെട്ടത് അറിയാതെ ആംബുലൻസ് കൈതക്കോട് ഉള്ള മരണവീട്ടിലേക്ക് പോയി. നേരമേറെ ആയിട്ടും പിന്നാലെ വന്നവരെ കാണാത്തതിനാൽ തിരക്കി എത്തിയപ്പോഴാണ് അപകടം അറിയുന്നത്. കാർ യാത്രികരായ ആദർശ് (10), സിമി (45), പ്രദീപ് (39), എമിലി (65), സോണി (21), ജോമി (30) എന്നിവരെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആദർശ്, സിമി എന്നിവരുടെ പരിക്ക് ഗുരുതരമാണ്. കുണ്ടറ പൊലീസ് മേൽ നടപടി സ്വീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL