കൊല്ലം: ചിന്നക്കട റെയിൽവേ ഗേറ്റ് തുറക്കണമെന്ന് ആവശ്യപ്പെട്ട് സി.ഐ.ടി.യു കൊല്ലം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ റെയിൽവേ ഗേറ്റിനു മുന്നിൽ നടത്തിയ പ്രതിഷേധം ജില്ലാ ട്രഷറർ എ.എം. ഇക്ബാൽ ഉദ്ഘാടനം ചെയ്തു. ടി.എൻ. ത്യാഗരാജൻ അദ്ധ്യക്ഷത വഹിച്ചു. ജി. ആനന്ദൻ, എ. സാബു, അഡ്വ. വിജയകുമാർ, ആർ. ബിനുകുമാർ എന്നിവർ സംസാരിച്ചു. സുബ്രഹ്മണ്യൻ, എൻ. ശിശുപാലൻ, എസ്. ബിജു, മാക്സ് വെൽത്ത്, ടി. പുഷ്പരാജൻ, ആർ. ശശിധരൻ, ബിജു സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി. ഗേറ്റ് അടച്ചിടാനുള്ള തീരുമാനം റെയിൽവേ അധികൃതർ അടിയന്തരമായി തിരുത്തിയില്ലെങ്കിൽ നഗരത്തിലെ വിവിധ തൊഴിൽ മേഖലകളിൽ നിന്ന് നൂറുകണക്കിന് തൊഴിലാളികളെ പങ്കെടുപ്പിച്ച് സമരം ഊർജ്ജിതമാക്കുമെന്ന് സി.ഐ.ടി.യു ഏരിയ സെക്രട്ടറി ജി ആനന്ദൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |