കൊട്ടാരക്കര: പുത്തൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ 'കഥാശേഷം' എന്ന പേരിൽ നടത്തിയ എം.ടി അനുസ്മരണ പരിപാടികൾ ഹൃദ്യാനുഭവമായി. എം.ടി കഥാപാത്രങ്ങളുടെ ചിത്രപ്രദർശനമായിരുന്നു മുഖ്യം. വെളിച്ചപ്പാടും വേലായുധനനും സേതുവും അപ്പുണ്ണിയും രണ്ടാമൂഴത്തിലെ ഭീമനുമടക്കം ചിത്രങ്ങളായെത്തി. കഥാപാത്രങ്ങളുടെ വിവരണങ്ങൾ എഴുതിവച്ചത് കൂടാതെ അദ്ധ്യാപകരടക്കം പറഞ്ഞു നൽകി. കൂട്ടുകാർ പരസ്പരം എം.ടിയുടെ വിശേഷങ്ങൾ പങ്കുവച്ചു. സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളാണ് പരിപാടിക്ക് നേതൃത്വം നൽകിയത്. പുത്തൂർ പൊലീസ് സബ് ഇൻസ്പക്ടർ ടി.ജെ.ജയേഷ് ഉദ്ഘാടനം ചെയ്തു. നോവലിസ്റ്റ് കോട്ടാത്തല ശ്രീകുമാർ എം.ടിയെ അനുസ്മരിച്ച് മുഖ്യ പ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്റ് ബി.എസ്.ഹരികുമാർ, പ്രഥമാദ്ധ്യാപിക എസ്.ലിനി, സീനിയർ അസിസ്റ്റന്റ് കെ.ആർ.അമ്പിളി, സ്റ്റാഫ് സെക്രട്ടറി ഷാജി.എം.ജോൺ, അദ്ധ്യാപകരായ ബി.പ്രദീപ്, എസ്.വൈ.അർച്ചന, എസ്.ഗിരീഷ് കുമാർ, എ.ആർ.അരുൺകുമാർ, കെ.ജയകുമാരി, എം.എസ്.സൗമ്യ എന്നിവർ സംസാരിച്ചു. എം.ടി സിനിമകളിലെ ഗാനങ്ങൾ ആലപിച്ചു. എം.ടിയുടെ രേഖാചിത്രങ്ങളെഴുതിയ ഹയർ സെക്കൻഡറി വിഭാഗത്തിലെ വിദ്യാർത്ഥികളായ ആദിത്യ അശോക്, ഭദ്ര പ്രതാപൻ എന്നിവരെ യോഗത്തിൽ അനുമോദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |