SignIn
Kerala Kaumudi Online
Thursday, 22 October 2026 10.19 PM IST

റിപ്പബ്ലിക് ദി​ന പരേഡിൽ കൊല്ലത്തിന്റെ ശി​ങ്കാരി​മേളം

t
റിപ്പബ്ലിക് ദിന പരേഡിൽ ശിങ്കാരിമേളം അവതരിപ്പിക്കാൻ ഡെൽഹിയിലേക്ക് പുറപ്പെടുന്ന വെള്ളിമൺ സൗഹൃദ കലാസമിതി ടീം അംഗങ്ങൾ കൊല്ലം റെയിൽ സ്റ്റേഷനിൽ എത്തിയപ്പോൾ

കൊല്ലം: ഡെൽഹി​യി​ലെ റിപ്പബ്ലിക്ക് ദി​ന പരേഡിൽ ശി​ങ്കാരി​മേളം അവതരി​പ്പി​ക്കാൻ കൊല്ലത്തു നി​ന്ന് 13 അംഗ സംഘം പുറപ്പെട്ടു. സൗഹൃദ കലാവേദിയുടെ നേതൃത്വത്തിൽ പൂയപ്പള്ളി, കുണ്ടറ, കൊല്ലം എന്നിവിടങ്ങളിൽ നിന്നുള്ള കലാകാരൻമാരാണ് യാത്രതി​രി​ച്ചത്.

18 ദിവസം നീളുന്ന പരിശീലനവും രണ്ട് ദിവസത്തെ പ്രകടനവുമുണ്ടാവും. കൊല്ലത്തു നിന്നും ചെന്നൈ വരെ ചെന്നൈ എഗ്മോറിലും തുടർന്ന് ടി.വി.സി മാസ് സൂപ്പർ ഫാസ്റ്റ് എക്സ്‌പ്രസി​ലുമായാണ് സംഘത്തിന്റെ യാത്ര. ബോളിവുഡ് താരം സൽമാൻ ഖാൻ അഭിനയിച്ച കഭി കഭി ദീവാലി എന്ന ചിത്രത്തിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും മേളം അവതരിപ്പിച്ചിട്ടുള്ള വെള്ളിമൺ സ്വദേശി അരുൺ​ ആണ് സംഘത്തിന്റെ ലീഡർ. ദേശീയ അന്തർദേശീയ നേതാക്കളുൾപ്പെടെ പ്രമുഖർ പങ്കെടുക്കുന്ന പരിപാടി ആയതിനാൽ വരും ദിവസങ്ങളിൽ ആർമി ട്രെയിനിംഗ് നൽകും.

ഒരു സുഹൃത്തു വഴിയാണ് അവസരം ലഭിച്ചതെന്ന് അരുൺ​ പറഞ്ഞു. മേളത്തിന്റെ വീഡിയോകൾ അയച്ചു കൊടുക്കുകയായിരുന്നു. 27 വർഷമായി ശിങ്കാരി മേളം ചെയ്യുന്നുണ്ട്. രാജപാളയത്ത് ജയലളിത പങ്കെടുത്ത പരിപാടിയിലും സ്റ്റാലിൻ മുഖ്യമന്ത്രി ആകുന്നതിനു മുൻപ് പങ്കെടുത്ത പരിപാടിയിലും മേളം അവതരിപ്പിക്കാൻ അവസരം ലഭിച്ചിട്ടുണ്ട് എങ്കിലും ഈ പരിപാടിയെ കുറിച്ച ആലോചിക്കുമ്പോൾ വാക്കുകൾ കിട്ടാനില്ലെന്നും വിശ്വസിക്കാൻ കഴിയുന്നില്ലെന്നും അരുൺ പറയുന്നു. കിരൺ ലാൽ, കാർത്തിക്, എൽ. അരുൺ, ജിനേഷ്, സജിത്ത്, ജിഷ്ണു രാജ്, അഭിജിത്, അഭിലാഷ്, മണിക്കുട്ടൻ, അഭി​ജിത് എന്നിവരാണ് ടീമിലെ മറ്റ് അംഗങ്ങൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL