പുത്തൂർ : ശബരിമല തീർഥാടകർക്ക് പുത്തൂർ ജനമൈത്രി പൊലീസും വിവിധ കൂട്ടായ്മകളും ചേർന്ന് കുളക്കട പാലം ജംഗ്ഷനിൽ ചുക്കുകാപ്പി, ലഘു ഭക്ഷണ വിതരണം എന്നിവ നടന്നു. കൊല്ലം റൂറൽ എസ്.പി കെ.എം.സാബു മാത്യു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രഞ്ജിത്, ശാസ്താംകോട്ട ഡിവൈ.എസ്.പി ജലീൽ തോട്ടത്തിൽ, പുത്തൂർ ഐ.എസ്.എച്ച്.ഒ. ബാബുക്കുറുപ്പ്, എസ്.ഐ ടി.ജെ.ജയേഷ്, വാർഡ് അംഗം സന്ധ്യ എസ്.നായർ, കൂട്ടായ്മയുടെ ഭാരവാഹികൾ എന്നിവർ സംസാരിച്ചു.ശബരിമല തീർഥാടകരുടെ വാഹനങ്ങൾ ദിനവും അപകടത്തിൽ പെടുന്നത് ഒഴിവാക്കാനാണ് ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് എസ്.പി. പറഞ്ഞു. ദിവസവും രാത്രി 11 മുതൽ മൂന്നു മണിവരെയാകും വിതരണം ചെയ്യുക. ഉദ്ഘാടന ദിനത്തിൽ കുളക്കടവൈകുണ്ഠപുരം മഹാവിഷ്ണു ക്ഷേത്രം സേവാ സംഘമാണ് ചുക്കുകാപ്പിയും ലഘുഭക്ഷണവും ഒരുക്കിയത്. വരും ദിവസങ്ങൾ ആലപ്പാട്ട് ഹിന്ദു സേവാസംഘം, തനിമ ക്ലബ്, ഭഗത് സിംഗ് ക്ലബ്, ദേശീയ വായനശാല എന്നിവർ ലഘുഭക്ഷണ - ചുക്കുകാപ്പി വിതരണവും നടത്തും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |