SignIn
Kerala Kaumudi Online
Thursday, 22 October 2026 4.54 PM IST

ചക്കാല ജംഗ്ഷന് സമീപം ടവർ വേണ്ടെന്ന് നാട്ടുകാ‌ർ

photo
ചക്കാല ജംഗ്ഷന് സമീപം ടവർ നിർമ്മിക്കുന്നതിനെതിരെ നാട്ടുകാർ നടത്തിയ പ്രതിഷേധം

കരുനാഗപ്പള്ളി: ചക്കാല ജംഗ്ഷന് സമീപം ടവർ നിർമ്മിക്കുന്നതിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. മീൻ വളർത്തൽ പ്രോജക്ടാണെന്ന് നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചാണ് ഇവിടെ മൊബൈൽ ടവർ നിർമ്മിക്കാനുദ്ദേശിച്ചത്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് തൊഴിലാളികൾ പിരിഞ്ഞുപോയി. തുടർന്ന് നാട്ടുകാർ സംഘടിച്ച് മുനിസിപ്പാലിറ്റിയിലും മുഖ്യമന്ത്രിയ്ക്കും കളക്ടർക്കും പരാതി നൽകി. വാർഡ് കൗൺസിലറിന്റെ നേതൃത്വത്തിൽ കരുതലും കൈത്താങ്ങും പദ്ധതിയിലും നിവേദനം നൽകി. ജനസാന്ദ്രത കൂടിയ പ്രദേശമായ ഇവിടെ നിന്ന് ജനസാന്ദ്രതകുറഞ്ഞ പ്രദേശത്തേക്ക് ടവർ മാറ്റി സ്ഥാപിക്കണമെന്ന ആവശ്യമാണ് നാട്ടുകാർ നിവേദനത്തിലൂടെ മന്ത്രിയ്ക്ക് നൽകിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL