SignIn
Kerala Kaumudi Online
Thursday, 22 October 2026 4.53 PM IST

കരുനാഗപ്പള്ളി താലൂക്ക് അദാലത്ത്

കൊല്ലം: കരുനാഗപ്പള്ളി താലൂക്ക്തല കരുതലും കൈത്താങ്ങും അദാലത്ത് ലോർഡ്‌​സ് പബ്ലിക് സ്​കൂളിൽ മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. മുൻഗണന റേഷൻ കാർഡ് വിഭാഗത്തിലേക്ക് മാറ്റിയ 75 റേഷൻ കാർഡുകൾ വിതരണം ചെയ്തു. 348 പരാതികളാണ് ഓൺലൈനായി ലഭിച്ചത്.

സി.ആർ. മഹേഷ് എം.എൽ.എ അദ്ധ്യക്ഷനായി. എം.എൽ.എമാരായ ഡോ. സുജിത് വിജയൻപിള്ള, കോവൂർ കുഞ്ഞുമോൻ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനിൽ. എസ് കല്ലേലിഭാഗം, കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി ചെയർമാൻ പടിപ്പുര ലത്തീഫ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ സന്തോഷ് തുപ്പാശേരിൽ, ഗീത കുമാരി, സബ് കളക്ടർ നിഷാന്ത് സിഹാര, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ മിനിമോൾ നിസാം, ബിന്ദു വിജയകുമാർ, ഒ. മിനിമോൾ, ബി. ശ്രീദേവി, തങ്കച്ചി പ്രഭാകരൻ, എസ്. സിന്ധു, വി. സദാശിവൻ, കെ. രാജീവൻ, ഐ. ജയചിത്ര, അഡ്വ. സുരേഷ്​കുമാർ, യു. ഉല്ലാസ്, എ.ഡി.എം. ജി. നിർമൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL