SignIn
Kerala Kaumudi Online
Thursday, 22 October 2026 4.52 PM IST

സംസ്ഥാന ബഡ്‌സ് സ്കൂൾ കലോത്സവം കൊല്ലത്ത് 9,10 തീയതികളിൽ

കൊല്ലം:സംസ്ഥാന ബഡ്‌സ് സ്കൂൾ കലോത്സവം 'തില്ലാന' 9,10 തീയതികളിൽ കൊല്ലം ശ്രീ നാരായണ ഗുരു സാംസ്‌കാരിക സമുച്ചയത്തിൽ നടക്കും.9ന് രാവിലെ 10 ന് മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം നിർവഹിക്കും. മന്ത്രി കെ.എൻ. ബാലഗോപാൽ അദ്ധ്യക്ഷത വഹിക്കും. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം മന്ത്രി ജെ ചിഞ്ചുറാണി നിർവഹിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

സംസ്ഥാനത്തെ ബഡ്‌സ് സ്‌കൂളുകളിലെയും റീഹാബിറ്റിലേഷൻ സെന്ററുകളിലെയും 450 ൽ പരം കലാപ്രതിഭകൾ പങ്കെടുക്കും. 5 വേദികളിലായി 15 ഇനം മത്സരങ്ങളുണ്ടാവും. കൂടാതെ കൊല്ലം ജില്ലയിലെ ബഡ്‌സ് സ്ഥാപനങ്ങളിലെ അദ്ധ്യാപകരുടെ നൃത്തശില്പം 'തകധിമി', മലയാളക്കര ദ്രാവിഡൻസ് അവതരിപ്പിക്കുന്ന 'പാട്ടിടം' എന്നിവയുമുണ്ടാവും.

വാർത്താസമ്മേളനത്തിൽ എച്ച്. ദിനേശൻ, പ്രസന്ന ഏണസ്റ്റ്, എം.എൽ.എമാരായ എം. മുകേഷ്, എം. നൗഷാദ്, പി.എസ്. സുപാൽ, കോവൂർ കുഞ്ഞുമോൻ, ജി.എസ്.ജയലാൽ, പി.സി. വിഷ്ണുനാഥ്, സി. ആർ.മഹേഷ്, ഡോ.സുജിത്ത് വിജയൻ പിളള, കളക്ടർ എൻ.ദേവിദാസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ആർ. വിമൽചന്ദ്രൻ, അസിസ്റ്റന്റ് ജില്ലാ മിഷൻ കോ ഓർഡിനേറ്റർ അനീസ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപൻ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL