തൊടിയൂർ: കുഴൽ കിണർ പ്രവർത്തന രഹിതമായതിനെ തുടർന്ന് പഞ്ചായത്തിന്റെ തെക്കൻ മേഖലയായ കല്ലേലിഭാഗം 19,20, 21 വാർഡുകളിൽ തടസപ്പെട്ട കുടിവെള്ള വിതരണം ഉടനടി പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് എൽ.ഡി.എഫ് നേതൃത്വത്തിൽ തൊടിയൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ നടത്തി. സി.പി.എം ജില്ലാ കമ്മിറ്റി അംഗം ജി.മുരളീധരൻ ഉദ്ഘാഘാടനം ചെയ്തു. സുദർശനൻ പിള്ള അദ്ധ്യക്ഷനായി. ആർ.ബിനു സ്വാഗതം പറഞ്ഞു. സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം വിജയമ്മ ലാലി, എൽ.ഡി.എഫ് തൊടിയൂർ പഞ്ചായത്ത് കമ്മിറ്റി കൺവീനർ ആർ.ശ്രീജിത്ത്, ബ്ലോക്ക് പഞ്ചായത്തംഗം സുനിത അശോകൻ, കെ.ശശിധരൻ പിള്ള, ജി.അജിത്ത് കുമാർ, സി.പ്രതാപൻ, ബി.ലബിന്ദരാജ് എന്നിവർ സംസാരിച്ചു. ജി.രഘു നന്ദി പറഞ്ഞു. വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകരും നാട്ടുകാരും ധർണയിൽ പങ്കെടുത്തു.
തകരാറിലായ കുഴൽ കിണറിന് പകരം നിർമ്മിക്കുന്നതു വരെ പ്രദേശത്ത് ടാങ്കറിൽ കുടിവെള്ളം എത്തിക്കുന്നതിനുള്ള സത്വര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെടുന്ന നിവേദനം സമരക്കാർ പഞ്ചായത്ത് സെക്രട്ടറിക്ക് നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |