കരുനാഗപ്പള്ളി: മാലിന്യമുക്തം നവകേരളത്തിന്റെ ഭാഗമായി കരുനാഗപ്പള്ളി ഗവ.ടൗൺ എൽ.പി സ്കൂളിലെ കുഞ്ഞിളം കരുതൽ പദ്ധതിയിൽ ഉൾപ്പെടുത്തി വലിച്ചെറിയൽ വിരുദ്ധ വാരാഘോഷം സംഘടിപ്പിച്ചു. ചടങ്ങിൽ എസ്.എം.സി ചെയർമാൻ പ്രവീൺ മനയ്ക്കൽ അദ്ധ്യക്ഷനായി. കരുനാഗപ്പള്ളി തഹസിൽദാർ പി.ഷിബു പൊതുജനങ്ങൾക്കായി സ്കൂളിന് പുറത്ത് ജൈവ - അജൈവ മാലിന്യശേഖരണ ബിന്നുകൾ സ്ഥാപിച്ച് കൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. തുടർന്ന് സ്കൂളിലെ കുട്ടികൾ മാലിന്യം വലിച്ചെറിയുതെന്ന് അഭ്യർത്ഥിച്ചുകൊണ്ടുള്ള ലഘുലേഖകൾ സമീപ പ്രദേശത്തെ വ്യാപാരസ്ഥാപനങ്ങളിലും സർക്കാർ സ്ഥാപനങ്ങളിലും വിതരണം നടത്തി. ചടങ്ങിൽ ആരോഗ്യസ്ഥിരം സമിതി അദ്ധ്യക്ഷ ഡോ.പി.മീന ,പ്രഥമാദ്ധ്യാപി. കെ. ശ്രീകുമാരി ,പരിസ്ഥിതി പ്രവർത്തകൻ സി.രാജേന്ദ്രൻ, എസ്.എം.സി അംഗങ്ങളായ കബീർ,രാജീവ് ഗീതാലക്ഷ്മി ,സീതാലക്ഷ്മി, അദ്ധ്യാപകരായ മുഹ്സിന, സാബിറ, കൃഷ്ണേന്ദു, നസിയ, ബ്രിജില, റജിമോൾ ,ചിത്ര, റാണി, ഷാനി , വിജി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |