കൊട്ടാരക്കര: ബീവറേജസ് കോർപ്പറേഷൻ കയറ്റിറക്കു തൊഴിലാളികൾക്ക് ശമ്പള വർദ്ധനവു നൽകാത്തതിലും മാനേജ്മെന്റ് ചർച്ചയ്ക്ക് തയ്യാറാകാത്തതിലും പ്രതിഷേധിച്ച് ഐ.എൻ.ടി.യു.സി കൊട്ടാരക്കര റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊട്ടാരക്കര ബിവറേജസ് കോർപ്പറേഷൻ ഓഫീസിന് മുന്നിൽ പ്രതിഷേധ സമരം നടത്തി. ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മിറ്റി അംഗം വി.ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിമാരായ കലയപുരം ശിവൻപിള്ള, ചാലൂക്കോണം അനിൽ കുമാർ, റീജിയണൽ സെക്രട്ടറി മൂഴിക്കോട് സുകുമാരൻ, മണ്ഡലം പ്രസിഡന്റുമാരായ മൈലം റെഞ്ചി നെടുവത്തൂർ ശ്രീകുമാർ, റഷീദ്, മാധവൻപിള്ള, യൂണിയൻ ഭാരവാഹികളായ സനൽകുമാർ, പാപ്പച്ചൻ, വഹാബ്, സുനിൽകുമാർ, ദേവരാജൻ, ജോമോൻ, ബിജു, കുറുങ്ങേൽ മോഹൻ, നെൽസൺ, ശിവാനന്ദൻ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |