SignIn
Kerala Kaumudi Online
Saturday, 24 October 2026 7.53 AM IST

എം.ടി സ്മൃതി സംഗമവും പുസ്തക സമാഹരണ യജ്ഞവും

ns-
എൻ.എസ് പബ്ലിക് ലൈബ്രറി സംഘടിപ്പിച്ച എം.ടി അനുസ്മരണത്തിð നന്ദകുമാർ കടപ്പാൽ മുഖ്യ പ്രഭാഷണം നടത്തുന്നു

കൊല്ലം: എൻ.എസ് പബ്ലിക് ലൈബ്രറി സംഘടിപ്പിച്ച എം.ടി സ്മൃതി സംഗമം എൻ.എസ് ആശുപത്രി പ്രസിഡന്റ് പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ആശുപത്രി ഫെസിലിറ്റേഷൻ സെന്ററിൽ നടന്ന ചടങ്ങിൽ സാഹിത്യകാരനും നിരൂപകനുമായ നന്ദകുമാർ കടപ്പാൽ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡന്റ് അഡ്വ. ഡി. സുരേഷ്‌കുമാർ അദ്ധ്യക്ഷത വഹി​ച്ചു. സെക്രട്ടറി കൊട്ടിയം രാജേന്ദ്രൻ സ്വാഗതം പറഞ്ഞു. എൻ.എസ്. ആശുപത്രി സെക്രട്ടറി പി.ഷിബു, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി. മുരളീകൃഷ്ണൻ, സെക്രട്ടറി ഡി. സുകേശൻ, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അഡ്വ. എൻ.ഷൺമുഖദാസ്, എൻ.എസ് നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ.കെ.എൻ. സുരേഷ്, നഴ്‌സിംഗ് കോ-ഓർഡിനേറ്റർ വിലാസിനി അമ്മ, ശോഭ ആനി എന്നിവർ എം.ടിയെ അനുസ്മരിച്ചു. എൻ.എസ് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പുസ്തവിതരണം നടത്തുന്നതിന്റെ ഭാഗമായി നടത്തിയ പുസ്തക സമാഹരണത്തിൽ 1500ഓളം പുസ്തകങ്ങൾ ഇതിനകം ലഭിച്ചു. നാല് വർഷം കൊണ്ട് 10,000 പുസ്തകങ്ങളും 800 റഫറൻസ് ഗ്രന്ഥങ്ങളും ഉള്ള ലൈബ്രറിയാണ് എൻ.എസ് പബ്ലിക് ലൈബ്രറി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL