അരിപ്പ: കുളത്തൂപുഴ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ ലോക ഹിന്ദി ദിനം ആചരിച്ചു.
സ്കൂൾ സീനിയർ സൂപ്രണ്ട് വി.സുരേഷ് കുമാർ അദ്ധ്യക്ഷനായി. സ്കൂൾ പ്രധാനാദ്ധ്യാപിക സി.ഗിരിജ സ്വാഗതം പറഞ്ഞു.
പി.ഒ.ഗീത കുമാരി ( റിട്ട.ഹിന്ദി അദ്ധ്യാപിക ഗവ.ആർ.ഐ.എൽ.ടി) ഉദ്ഘാടനം ചെയ്തു. ഒ.ജി.പ്രവീണ ( റിട്ട. ഹിന്ദി അദ്ധ്യാപിക ഗവ.എച്ച്.എസ്.എസ് മിതൃമ്മല) മുഖ്യ സന്ദേശം നൽകി. സ്കൂൾ മാനേജർ സൗമ്യ, ഹിന്ദി അദ്ധ്യാപകൻ ബിനിൽ ഫ്രാൻസിസ്, അദ്ധ്യാപകരായ എസ്.ബിനുകുമാർ, സ്മിത ബി.ദാസ്, പി.ശ്രീജിത്ത്, പി.ടി.എ വൈസ് പ്രസിഡന്റ് ആര്യ , എം.പി.ടി.എ പ്രസിഡന്റ് പ്രീതകുമാരി എന്നിവർ സംസാരിച്ചു.
ലഹരിക്കെതിയുള്ള ഹിന്ദി സ്കിറ്റ് "നാശ കീ ജഗത്" അവതരിപ്പിച്ചു. കൂടാതെ സ്കൂൾ കലണ്ടർ പ്രകാശനവും നടത്തി. അദ്ധ്യാപകൻ എച്ച്. ഹുസൈൻ നന്ദി പറഞ്ഞു.
വിദ്യാർത്ഥികളായ ഹരി, റസൂൽ, ശിവപ്രസാദ് എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |