കൊല്ലം: കേരള വാട്ടർ അതോറിട്ടി പെൻഷണേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രവർത്തക സമ്മേളനം വാട്ടർ സപ്ലൈ പ്രോജക്ട് ഡിവിഷൻ എക്സിക്യുട്ടിവ് എൻജിനിയർ ആർ. രാജേഷ് ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.ഡി. ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു.
സംഘടനയുടെ രക്ഷാധികാരിയായി 20 വർഷം പ്രവർത്തിച്ച തറയിൽ ശശിയെ യോഗം അനുസ്മരിച്ചു. പെൻഷൻ പരിഷ്‌കരണത്തിനുവേണ്ടി അതോറിട്ടിയുടെ ചരിത്രത്തിൽ മൂന്നര മാസം നീണ്ടുനിന്ന സമരത്തിൽ നിരാഹാരം അനുഷ്ഠിച്ച സംസ്ഥാന സെക്രട്ടറി എ.ഡി. ബാബുരാജനെ എക്‌സിക്യുട്ടീവ് എൻജിനിയർ പൊന്നാട ചാർത്തി. പെൻഷൻ പരിഷ്‌കരണ കുടിശികയും മറ്റാനുകൂല്യങ്ങളും അടിയന്തിരമായി അനുവദിക്കണമെന്നും പ്രായാധിക്യത്താൽ കുഴയുന്നവരെ സ മരമുഖത്തേക്ക് തള്ളിവിടരുതെന്നും യോഗം സർക്കാരിനോടും മാനേജ്മെന്റിനോടും അഭ്യർത്ഥിച്ചു. ജില്ലാ സെക്രട്ടറി എ. ഷംസുദ്ദീൻ റിപ്പോർട്ട് അവതരിപ്പിച്ചു. വി.വിമലൻ മുഖ്യപ്രഭാഷണം നടത്തി. വി.എസ്. സുലേഖ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. ബി.രാജേന്ദ്രൻ പിള്ള, എൻ.രാമകൃഷ്ണപിള്ള, വിൽസൺ, ബി. തങ്കമണി അമ്മാൾ എന്നിവർസംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |