SignIn
Kerala Kaumudi Online
Saturday, 24 October 2026 2.11 PM IST

എ.കെ.എസ്.ടി​.യു പോസ്റ്റർ പ്രചരണം

poster-

ചാത്തന്നൂർ: പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കാനുള്ള തീരുമാനം നടപ്പാക്കുക, പന്ത്രണ്ടാം ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കുക, ക്ഷാമബത്ത- ശമ്പളപരിഷ്കരണ കുടിശി​കകൾ പൂർണമായും അനുവദിക്കുക, ലീവ് സറണ്ടർ മരവിപ്പിച്ച നടപടി പിൻവലിക്കുക, മെഡിസെപ്പ് പദ്ധതി സർക്കാർ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് 22ന് അദ്ധ്യാപക- സർക്കാർ സർവീസ് സംഘടന സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന പണിമുടക്കിന്റെ പ്രചരണാർത്ഥം ആൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (എ.കെ.എസ്.ടി​.യു) നേതൃത്വത്തിൽ മുഖത്തലയിൽ പോസ്റ്റർ പ്രചരണം സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റിയംഗം എം.ഡി. സ്മിത, ചാത്തന്നൂർ സബ്‌ ജില്ല സെക്രട്ടറി എ. രമ്യ,വൈസ് പ്രസിഡന്റ് ശിവ ഗണേഷ്, മുഖത്തല എം.ജി.ടി​.എച്ച്.എസ് യൂണിറ്റ് സെക്രട്ടറി അതുൽ ബി.നാഥ്, പ്രസിഡന്റ് പാർവതി ആർ.കൃഷ്ണൻ, അംഗങ്ങളായ ലക്ഷ്മി പ്രിയ, ആര്യ ശ്രീകുമാർ, ജിബി ജോർജ് എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL