കൊല്ലം: സംസ്ഥാനത്തെ നീതിനിർവഹണത്തെ ലാഭ നഷ്ട കച്ചവടരീതിയിൽ കണ്ട് കോടതി ഫീസുകൾ അഞ്ചിരട്ടി വർദ്ധിപ്പിക്കാനുള്ള ജസ്റ്റിസ് വി.കെ.മോഹൻ സമിതി സർക്കാരിന് സമർപ്പിച്ചിട്ടുള്ള നിർദ്ദേശങ്ങൾ തള്ളിക്കളയണമെന്ന് ആർ.എസ്.പിയുടെ അഭിഭാഷക സംഘടനയായ പ്രോഗ്രസീവ് ലായേഴ്സ് ഫോറം ജില്ലാ സെക്രട്ടറി അഡ്വ. പനയം ബി.ബൈജുവും പ്രസിഡന്റ് അഡ്വ. സനൽ വാമദേവനും ആവശ്യപ്പെട്ടു.
ധൂർത്തും അഴിമതിയും മൂലം സംസ്ഥാന സർക്കാരിനുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ നീതിതേടി കോടതികളിലെത്തുന്ന സാധാരണക്കാർക്ക് മേൽ അമിതഭാരം ചുമത്തുന്ന ജനവിരുദ്ധ നിലപാട് തിരുത്തണമെന്നും ഇവർ പറഞ്ഞു. ഫീസ് വർദ്ധന നിർദ്ദേശങ്ങൾക്കെതിരെ ശക്തമായ പ്രക്ഷോഭത്തിന് പ്രോഗ്രസീവ് ലായേഴ്സ് ഫോറം നേതൃത്വം നൽകുമെന്നും ഇരുവരും അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
