
കൊല്ലം: സെറ്റോയുടെ നേതൃത്വത്തിൽ 22 ന് നടക്കുന്ന പണിമുടക്കിനെ അക്രമത്തിലൂടെ നേരിടാനുള്ള ഇടതു അനുകൂല സർവീസ് സംഘടനകളുടെ ശ്രമം വിലപ്പോകില്ലെന്ന് കെ.പി.സി.സി രാഷ്ടീയകാര്യ സമിതി അംഗം അഡ്വ .ബിന്ദു കൃഷ്ണ അഭിപ്രായപെട്ടു. പണിമുടക്ക് പ്രചരണം നടത്തിയ പ്രവർത്തകരെ എൻ.ജി.ഒ യൂണിയൻ പ്രവർത്തകർ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് സെറ്റോ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സെറ്റോ ജില്ലാ ചെയർമാൻ അർത്തിയിൽ സമീർ അദ്ധ്യക്ഷനായി. കെ.പി.സി.സി സെക്രട്ടറി അഡ്വ. ജർമ്മിയാസ് ,കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന ഭാരവാഹികളായ എ.പി. സുനിൽ, ബി. പ്രദീപ് കുമാർ, കെ.ജി.ഒ.യു സംസ്ഥാന സെക്രട്ടറി വിനോദ്, ബി.എസ്. ശാന്തകുമാർ, എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ്സി.അനിൽ ബാബു, കെ.പി.എസ്.ടി.എ ജില്ലാ സെക്രട്ടറി എസ്. ശ്രീഹരി, കെ.ജി ഒ.യു ജില്ലാ പ്രസിഡന്റ് ഡോ. ഷിജു മാത്യു, എ.എസ്. അജിലാൽ, ജെ. സരോജാക്ഷൻ, ഷാജി എസ്.ഉല്ലാസ്, എച്ച്. നിസാം, ബി. അനിൽകുമാർ, ഫിറോസ് വാളത്തുംഗൽ, ജോൺസൺ കുറിവേലിൽ, ബിനു കോട്ടാത്തല, ആർ. ധനോജ് കുമാർ, സൈജു അലി, ടി.എം. ഫിറോസ്, ജി. ബിജിമോൻ, എം. മനോജ്, എം.ആർ. ദിലീപ്, ടി. ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |