കരുനാഗപ്പള്ളി: സംസ്ഥാന സർക്കാർ തടഞ്ഞു വെച്ചിരിക്കുന്നസർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ തിരിച്ചു നൽകണം എന്ന് ആവശ്യപ്പെട്ട് ജീവനക്കാരും അദ്ധ്യാപകരും സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളിയിൽ പണിമുടക്കി. കേരളാ പ്രദേശ് കോൺഗ്രസ് കമ്മിറ്റി നിർവാഹക സമിതി അംഗം എം.അൻസാർ പണിമുടക്ക് സമരം ഉദ്ഘാടനം ചെയ്തു. സെറ്റോ കരുനാഗപ്പള്ളി താലൂക്ക് ചെയർമാൻ ബി.ടി .ശ്രീജിത്ത് അദ്ധ്യക്ഷനായി. കേരളാ എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർ പ്രദീപ് വാര്യത്ത് മുഖ്യ പ്രഭാഷണം നടത്തി.പി.ആർ.ഉല്ലാസ്, ആർ.ജയചന്ദ്രൻ, എസ്.അൻസാരി, ഉല്ലാസ് വിശ്വംഭരൻ, നജീബ്,എസ്.സുലേഖ തുടങ്ങിയവർ സംസാരിച്ചു.ബ്രാഞ്ച് പ്രസിഡന്റ് എ.അബ്ദുൽ വഹാബ് സ്വാഗതവും സെക്രട്ടറി മഠത്തിൽ ബിജു നന്ദിയും പറഞ്ഞു. സമരത്തിന് ബ്രാഞ്ച് ട്രഷറർ സി.ഷാജിമോൻ, ഭാരവാഹികളായ ശ്രീകുമാർ, ജോസഫ് ബേബി, ഷൈനി, ശോഭ, റഫീഖ് അഹമ്മദ്, ബിജുമോൻ, റിയാസ്, അരുൺ തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |