SignIn
Kerala Kaumudi Online
Thursday, 22 October 2026 7.53 PM IST

കലാവേദിയിൽ മെഗാ മെഡിൽ ക്യാമ്പ്

pattahanam-
പട്ടത്താനം കലാവേദി ഗ്രന്ഥശാല സുവർണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് നടന്ന മെഗാ മെഡിക്കൽ ക്യാമ്പ് നാഷണൽ ഹെൽത്ത് മിഷൻ ഡോ. രാജീവ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: പട്ടത്താനം കലാവേദി ഗ്രന്ഥശാല സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ഡോ. രാജീവ് ഉദ്ഘാടനം ചെയ്തു. ഡോ. ഷംസാജ്, ഡോ. ഹാറൂൺ, ഡോ. അശ്വനി, സ്റ്റാഫ് നഴ്സ് ശില്പ, ജെ.പി.എച്ച്.എൻ എസ്. സന്ധ്യ, ബിന്ദു രാമചന്ദ്രൻ, എ. ആതിര, കെ. അൻസീന, ടി​ന്റു മോഹൻ, സജിത്ത് എന്നിവർ ഉൾപ്പെട്ട മെഡിക്കൽ സംഘം ക്യാമ്പ് നയിച്ചു. ഇതോടനുബന്ധിച്ച് ചേർന്ന സമ്മേളനത്തിൽ കലാവേദി പ്രസിഡന്റ് ജയൻ ഇടയ്ക്കാട് അദ്ധ്യക്ഷത വഹിച്ചു. ആഘോഷ കമ്മിറ്റി ചെയർമാൻ ടി​. മുരളി, കീർത്തിക് കുഴിയിൽ, സെക്രട്ടറി രവികുമാർ, ആഘോഷ കമ്മിറ്റി വൈസ് ചെയർമാൻ എൻ. വിനയ ബാബു, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ആർ. സാബു ആനന്ദഭവനം, പ്രോഗ്രാം കമ്മിറ്റി കൺവീനർ ജയൻ പട്ടത്താനം, പബ്ലിസിറ്റി ചെയർമാൻ വി.ആർ. ആനന്ദ്, ആഘോഷ കമ്മിറ്റി ട്രഷറർ അഭിലാഷ്, വനിതാവേദി പ്രസിഡന്റ് പ്രഭ രവികുമാർ, വനിതാ വേദി സെക്രട്ടറി വീണ എസ്.വിജയൻ, ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ ജിനേഷ് പറക്കുറ്റിയിൽ, വനിതാ സംഘം ജോയിന്റ് സെക്രട്ടറി രജനി സജീവ്, വനിതാ വേദി ട്രഷറർ ശ്രീജ വിനോദ്, ടി​. സിന്ധു, പ്രീത, എം. സരസ്വതി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. നൂറുകണക്കിന് പേർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL