കൊല്ലം: യു.ഡി.എഫ് ചാത്തന്നൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാരിപ്പള്ളി മെഡി. ആശുപത്രിക്കു മുന്നിൽ ഇന്ന് വൈകിട്ട് 4ന് നടക്കുന്ന പ്രതിഷേധ സംഗമം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കുക, ആശുപത്രിയോടുള്ള സംസ്ഥാന സർക്കാരിന്റെ അവഗണന അവസാനിപ്പിക്കുക, ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി ജനകീയമാക്കുക,കരാർ ജീവനക്കാരുടെ ശമ്പള കുടിശിക കൊടുത്തു തീർക്കുക, ആശുപത്രിയിൽ അവശ്യ മരുന്നുകളോടെ കുറവുകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് യു.ഡി.എഫ് പ്രതിഷേധം.
വൈകിട്ട് 3.30 ന് പാരിപ്പള്ളി ഗാന്ധി സ്ക്വയറിൽ നിന്ന് ആശുപത്രിയിലേക്ക് ആരംഭിക്കുന്ന പ്രതിഷേധ മാർച്ച് ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് ഫ്ലാഗ് ഓഫ് ചെയ്യും. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ നെടുങ്ങോലം രഘു അദ്ധ്യക്ഷത വഹിക്കും. എൻ.കെ പ്രേമചന്ദ്രൻ എം.പി മുഖ്യപ്രഭാഷണം നടത്തും. യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി രാജൻ, ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ്, യു.ഡി.എഫ് ജില്ലാ കൺവീനർ ജി.രാജേന്ദ്രപ്രസാദ്, മുസ്‌ളീം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.സുൾഫിക്കർ സലാം, യുവ ജനതാദൾ സംസ്ഥാന സെക്രട്ടറി വിഷ്ണു ശ്യം തുടങ്ങിയവർ സംസാരിക്കുമെന്ന് യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ രാജൻ കുറുപ്പ്, സെക്രട്ടറി പാരിപ്പള്ളി വിനോദ് എന്നിവർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |