SignIn
Kerala Kaumudi Online
Thursday, 22 October 2026 5.44 PM IST

വനിതകൾക്ക് പ്രത്യേക വായ്പകളുമായി കേരള ബാങ്ക്

കൊല്ലം: സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളിലൂടെ വനിതകൾക്ക് സ്വയംതൊഴിൽ കണ്ടെത്താൻ കേരള ബാങ്കിനുള്ളത് പത്തിലധികം വായ്പാ പദ്ധതികൾ. കേരള ബാങ്കിന്റെ ശാഖകൾക്ക് പുറമേ കേരള ബാങ്കിന്റെ ധനസഹായത്തോടെ പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങൾ വഴിയും വായ്പകൾ നൽകുന്നുണ്ട്.

കെ.ബി വനിതാ പ്ലസ്

സംരംഭക മേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതിയാണിത്. കുടുംബശ്രീ അംഗങ്ങൾ ഉൾപ്പടെയുള്ള വനിതകൾക്ക് ലളിതമായ വ്യവസ്ഥകളിൽ ലഭിക്കും. ഏഴ് വർഷമാണ് തിരിച്ചടവ് കാലാവധി. 18നും 65നും ഇടയിൽ പ്രായമുള്ളവർക്ക് ലഭിക്കും. 5 ലക്ഷമാണ് പരമാവധി വായ്പ തുക. ഫു‌ഡ് കേറ്ററിംഗ്, ബ്യൂട്ട‌ി പാർലർ, തയ്യൽ, ട്യൂഷൻ, ഡേ കെയർ എന്നിവ തുടങ്ങാൻ അനുവദിക്കും.

കെ.ബി ഷീ ടൂ വിലർ

സ്ത്രീകളുടെ സുരക്ഷിത യാത്രയ്ക്കായി ടൂ വീലർ വാങ്ങാൻ ഏഴ് വർഷത്തെ കാലാവധിയിൽ രണ്ട് ലക്ഷം രൂപ വരെ അനുവദിക്കും.

കെ.ബി സഹജ മൈക്രോ ഫിനാൻസ്

സ്ത്രീ സംരംഭകർക്കായുള്ള മൈക്രോ ഫിനാൻസ് വായ്പയാണിത്. സ്വയം സഹായ സംഘങ്ങളിലെ വനിതകൾക്ക് മൂന്ന് വർഷത്തെ തിരിച്ചടവ് കാലാവധിയിൽ 20 ലക്ഷം രൂപ വരെ ലഭിക്കും.

കെ.ബി സാഫ്

ഫിഷറീസ് വകുപ്പുമായി ചേർന്ന് സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർവുമണിന്റെ കീഴിലുള്ള സ്വയം സഹായ സംഘങ്ങൾക്ക് മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് വായ്പ അനുവദിക്കുന്നു. മൂന്ന് വർഷത്തെ തിരിച്ചടവ് കാലാവധിയിൽ 2 ലക്ഷം രൂപ വരെ ലഭിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL