1 MIN READ PUBLISHED: JANUARY 23, 2025 12:48 AM IST | UPDATED: JULY 11, 2025 10:01 PM IST
കരുനാഗപ്പള്ളി : കെ.എസ്.ടി.എ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി എല്ലാ സ്കൂളുകളിലേക്കും ഓർമ്മ മരം നൽകുന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ.ഗോപൻ ഉദ്ഘാടനം ചെയ്തു. ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഐ.വീണാറാണിക്ക് വൃക്ഷത്തൈ നൽകി കൊണ്ടാണ് ഉദ്ഘാടനം നിർവഹിച്ചത് . പുരോഗമന കലാസംഘം ജില്ലാ നിർവാഹക സമിതി അംഗം വി.പി.ജയപ്രകാശ് മേനോൻ അദ്ധ്യക്ഷനായി. യോഗത്തിൽ ഉപജില്ലാ പ്രസിഡന്റ് ജെ.പി.ജയലാൽ സ്വാഗതവും ജനറൽ കൺവീനർ ഒ.അനീഷ് നന്ദിയും പറഞ്ഞു. കെ.എസ്.ടി.എ ജില്ലാ സെക്രട്ടറി ബി.സജീവ് ,പ്രസിഡന്റ് കെ.എൻ .മധു കുമാർ, ജില്ലാ വൈസ് പ്രസിഡന്റ് എൽ.എസ്. ജയകുമാർ, എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ എ.എ.സമദ്, കെ.രാജീവ്, ജില്ലാ കമ്മിറ്റി അംഗം കെ. ശ്രീകുമാരൻപിള്ള, പ്രഥമ അദ്ധ്യാപിക ടി.സരിത, പി. ശ്രീകല, എസ്. ധന്യ എന്നിവർ സംസാരിച്ചു.
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
കൊല്ലം: കൊട്ടാരക്കര കോട്ടാത്തലയിൽ സ്വകാര്യ ബസ് ട്രാൻസ്ഫോർമറിലിടിച്ച് അപകടം. ബസ് ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഡ്രൈവർ ബസ് ഇടിച്ചുനിർത്തുകയായിരുന്നു.