SignIn
Kerala Kaumudi Online
Thursday, 22 October 2026 8.58 PM IST

ശീതള സലാമിന് തൊടിയൂർ പഞ്ചായത്ത് യാത്ര അയപ്പ് നൽകി

ccc
റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുവാൻ ഡൽഹിക്ക് പുറപ്പെട്ട അങ്കണവാടി വർക്കർ ശീതള സലാമിനെ കരുനാഗപ്പള്ളി റെയിൽവേ സ്‌റ്റേഷനിൽ തൊടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദുവിജയകുമാർ പൊന്നാട അണിയിക്കുന്നു

തൊടിയൂർ: ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുവാൻ ഇന്നലെ ഉച്ചയ്ക്ക് കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട അങ്കണവാടി ടീച്ചർ ശീതള സലാമിന് റെയിൽവേ സ്റ്റേഷനിൽ തൊടിയൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
സംസ്ഥാനത്തെ മികച്ച അങ്കണവാടി ടീച്ചറായി സംസ്ഥാന ഗവ.ശീതളാ സലാമിനെ തിരഞ്ഞെടുത്തിരുന്നു. തൊടിയൂർ ഗ്രാമപഞ്ചായത്ത് നാലാം വാർഡിലെ 80-ാം നമ്പർ അങ്കണവാടി ടീച്ചറാണ് ശീതള സലാം. സംസ്ഥാനത്ത് ഏറ്റവും മികച്ച അങ്കണവാടി ടീച്ചർമാരായി തിരഞ്ഞെടുക്കപ്പെട്ട അഞ്ചു പേരിൽ കൊല്ലം ജില്ലയിൽ നിന്നുള്ള ഏക വ്യക്തിയാണ് ശീതള.പൊതു പ്രവർത്തകനായ ഭർത്താവ് സലാം ശീതളയെ അനുഗമിക്കുന്നുണ്ട്.
ഇന്ന് രാവിലെ നെടുമ്പശ്ശേരി എയർപോർട്ടിൽ നിന്ന് ഇവർ ഡൽഹിക്ക് പുറപ്പെടും.
യാത്രാ ടിക്കറ്റും താമസവും ഉൾപ്പടെ എല്ലാ ചെലവും കേന്ദ്രസ‌ർക്കാ‌ർ വഹിക്കും.
റെയിൽവേ സ്റ്റേഷനിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ബിന്ദു വിജയകുമാർ ശീതളയെ പൊന്നാട അണിയിച്ചു. വൈസ് പ്രസിഡന്റ്‌ തൊടിയൂർ വിജയൻ, സ്ഥിരം സമിതി അദ്ധ്യക്ഷ ഷബ്‌ന ജവാദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി. സുജാത, തൊടിയൂർ വിജയകുമാർ, ടി.ഇന്ദ്രൻ, യു.വിനോദ്, എൽ.സുനിത, ഷാനിമോൾ പുത്തൻവീട്ടിൽ, അൻസിയ ഫൈസൽ, അസി.സെക്രട്ടറി കെ.കെ.സുനിത, സ്റ്റേഷൻമാസ്റ്റർ അരുൺകുമാർ എന്നിവർ ആശംസ നേർന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL