SignIn
Kerala Kaumudi Online
Thursday, 22 October 2026 9.00 PM IST

സൗജന്യ നേത്രപരിശോധന ക്യാമ്പ്

photo
പുനലൂർ ശങ്കേഴ്സ് കണ്ണാശുപത്രി, തെന്മല വനവികാസ് ഏജൻസി, ഒറ്റക്കൽ വന സംരക്ഷണ സമിതി തുടങ്ങിയവയുടെ നേതൃത്വത്തിൽ നടന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പ് തെന്മല പഞ്ചായത്ത് പ്രസിഡന്റ് കെ.ശശിധരൻ ഉദ്ഘാടനം ചെയ്യുന്നു

പുനലൂർ: പുനലൂർ ശങ്കേഴ്സ് കണ്ണാശുപത്രി, തെന്മല വനവികാസ് ഏജൻസി, ഒറ്റക്കൽ വന സംരക്ഷണ സമിതി തുടങ്ങിയവയുടെ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പും തിമിര ശസ്ത്രക്രിയ നിർണയവും ഡയബറ്റിക് റെറ്റിനൊപ്പതി നിർണയവും നടന്നു. ഒറ്റക്കൽ വെൽഫയർ യു.പി സ്കൂളിൽ നടന്ന ക്യാമ്പ് തെന്മല പഞ്ചായത്ത് പ്രസിഡന്റ് കെ.ശശിധരൻ ഉദ്ഘാടനം ചെയ്തു. തെന്മല ഫോറസ്റ്റ് റേഞ്ച് ഓഫീസർ സി.സെൽവരാജ് അദ്ധ്യക്ഷനായി. ശങ്കേഴ്സ് കണ്ണാശുപത്രിയിലെ ക്യാമ്പ് ഇൻ -ചാർജ്ജ് പി.എൽ.സുന്ദരേശൻ വിശദീകരണം നടത്തി. തെന്മല പി.ആർ.ഒ.എസ്.ദിവ്യ, ഗ്രാമ പഞ്ചായത്ത് അംഗം എസ്.അനുപമ, സ്കൂൾ അദ്ധ്യാപിക ഷീജ, അജിത്ത്,അർജ്ജുനൻ തുടങ്ങിയവർ സംസാരിച്ചു. വന സംരക്ഷണ സമിതി പ്രസിഡന്റ് ആർ.ദിലീപ് കുമാർ സ്വാഗതവും സെക്രട്ടറി സൂരജ് ജി.നായർ നന്ദിയും പറഞ്ഞു. ഡോ.ചന്ദ്രമൗലവിയുടെ നേതൃത്വത്തിലായിരുന്നു പരിശോധനകൾ നടന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL