കൊല്ലം: ജില്ലാ ശിശുുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ ആരതി ക്രിയേഷൻസിന്റെ "മഷിപ്പച്ചയും കല്ലുപെൻസിലും"സിനിമയുടെ പ്രദർശനോദ്ഘാടനം ശ്രീനാരായണ ഗുരു സാംസ്കാരിക സമുച്ചയത്തിൽ കെ.എസ്.എഫ്.ഇ ചെയർമാൻ കെ.വരദരാജൻ നിർവഹിച്ചു.
ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി അഡ്വ. ഡി.ഷൈൻ ദേവ് അദ്ധ്യക്ഷനായി. അഡ്വ. കെ.പി.സജിനാഥ് സ്വാഗതം ആശ്വസിച്ചു. മേയർ പ്രസന്ന ഏണസ്റ്റ് പ്രതിഭകളെ ആദരിച്ചു. ഡെപ്യൂട്ടി മേയർ കൊല്ലം മധു വരയുത്സവം ക്യാൻവാസിൽ ചിത്രങ്ങൾ വരച്ച് ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് മുഖ്യ പ്രഭാഷണം നടത്തി. ജയചന്ദ്രൻ ഇലങ്കത്ത് ആമുഖ പ്രഭാഷണവും ബിന്ദു കൃഷ്ണ അവാർഡ് ദാനവും നിർവഹിച്ചു. ശിശുക്ഷേമ സമതി എക്സി. കമ്മിറ്റി അംഗം പി.അനീഷ്, സിനിമ സംവിധായകൻ വേണു കുമാർ, അഭിനേതാക്കളായ നിതിൻ ജയ്ക്ക് ജോസഫ്, കുമാരി ലക്ഷ്മി, എന്നിവർ സംസാരിച്ചു. തിരക്കഥാകൃത്ത് ഉണ്ണിക്കൃഷ്ണൻ തേവള്ളി സിനിമാ അനുഭവം പങ്കുവച്ചു. ഹരിപ്രിയ നന്ദി രേഖപ്പെടുത്തി. കൊല്ലത്തെ കലാ സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിലെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |