കൊല്ലം: 3.880 കിലോ ഗ്രാം കഞ്ചാവ് കൈവശം സൂക്ഷിച്ച കുറ്റത്തിന് നിരവധി കഞ്ചാവ് കേസിലെ പ്രതിയായ കൊല്ലം താലൂക്കിൽ അഖിൽ ഭവനം കളത്തിൽ പുരയിടം വീട്ടിൽ ഉണ്ണിയെന്ന് വിളിക്കുന്ന അനിൽ കുമാർ (60), കൂട്ടാളിയായ നീണ്ടകര വേട്ടുതറ അത്തിക്കൽ വീട്ടിൽ സുരേഷ് (52) എന്നിവരെ അഞ്ചുവർഷം വീതം കഠിന തടവിനും 50000 രൂപാ വീതം പിഴയും കൊല്ലം അഡിഷണൽ സെക്ഷൻ ഒന്നാം കോടതി ജഡ്ജ് പി.എൻ.വിനോദ് ശിക്ഷിച്ചു.
പിഴയടച്ചില്ലെങ്കിൽ 6 മാസം വീതം അധിക കഠിന തടവ് അനുഭവിക്കണം. കുറ്റകരമായ ഗൂഢാലോചന നടത്തിയതിന് അഞ്ചുവർഷം വീതം കഠിന തടവും 50000 രൂപാ വീതം പിഴയും വിധിച്ചിട്ടുണ്ട്. പിഴയടച്ചില്ലെങ്കിൽ 6 മാസം വീതം കൂടി കഠിന തടവ് അനുഭവിക്കണം. കൊല്ലം എക്സൈസ് സ്പെഷ്യൻ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടറായിരുന്ന ഐ.നൗഷാദും പാർട്ടിയും ചേർന്നാണ് പ്രതികളെ പിടികൂടിയത്. കൊല്ലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടറായിരുന്ന എസ്.കൃഷ്ണകുമാറാണ് തുടർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി ഗവ. പ്ലീഡർ അഡ്വ. സിസിൻ.ജി.മുണ്ടയ്ക്കൽ ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |