SignIn
Kerala Kaumudi Online
Thursday, 22 October 2026 4.51 PM IST

ഉളിയക്കോവിൽ സെന്റ് മേരീസ് ഫെയറി കിഡ്‌സ് ഉദ്ഘാടനം

kids-
ഉളിയക്കോവിൽ സെന്റ് മേരീസ് സ്‌കൂൾ ആഭിമുഖ്യത്തിൽ രണ്ടാംകുറ്റി ജംഗ്ഷനിൽ ആരംഭിച്ച സെന്റ് മേരീസ് ഫെയറി കിഡ്‌സ് എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി മേയർ കൊല്ലം മധു നിർവഹിക്കുന്നു

കൊല്ലം: ഉളിയക്കോവിൽ സെന്റ് മേരീസ് സ്‌കൂൾ ആഭിമുഖ്യത്തിൽ രണ്ടാംകുറ്റി ജംഗ്ഷനിൽ ആരംഭിച്ച സെന്റ് മേരീസ് ഫെയറി കിഡ്‌സ് എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി മേയർ കൊല്ലം മധു നിർവഹിച്ചു. സ്‌കൂൾ ചെയർമാൻ ഡോ. ഡി. പൊന്നച്ചൻ അദ്ധ്യക്ഷത വഹിച്ചു. കൊല്ലം ഓർത്തഡോക്‌സ് കത്തീഡ്രൽ വികാരി ഫാ. ഫിലിപ്പ് തരകൻ സമർപ്പണ പ്രാർത്ഥന നടത്തി. കല്ലുംതാഴം ഡിവിഷൻ വാർഡ് കൗൺസിലർ ബി. സാബു, കോയിക്കൽ ഡിവിഷൻ വാർഡ് കൗൺസിലർ വി. സന്തോഷ്, പൂർവ വിദ്യാർത്ഥി ഡോ. മിലൻ ജീവ് റൊസാരിയോ എന്നിവർ സംസാരി​ച്ചു. സെന്റ് മേരീസ് സ്‌കൂൾ പ്രിൻസിപ്പൽ മഞ്ജു രാജീവ്, അഡ്മിനി​സ്ട്രേറ്റർ ലീലാമ്മ പൊന്നച്ചൻ, വൈസ് പ്രിൻസിപ്പൽ ക്രിസ്റ്റി ഡി.പൊന്നൻ, ഫാ. മാത്യു തോമസ് എന്നിവർ സംസാരി​ച്ചു. മറ്റ് രക്ഷാകർത്താക്കളും സ്റ്റാഫ് അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. ഡെ കെയർ, പ്ലേ ക്ലാസ്, എൽ.കെ.ജി, യു.കെ.ജി ക്ലാസുകളിലെ അഡ്മിഷൻ പുരോഗമിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL