
കരുനാഗപ്പള്ളി : ശുചിത്വനഗരം പദ്ധതിയുടെ ഭാഗമായി കരുനാഗപ്പള്ളി നഗരസഭയുടെ എല്ലാവാർഡുകളിലും ജൈവ മാലിന്യ സംസ്കരണത്തിനായി ബയോ ഡൈജസ്റ്റർ ബിൻ നല്കുന്നതിനുള്ള പദ്ധതിയ്ക്ക് തുടക്കമായി. ഏഴാം ഡിവിഷനിൽ നടന്ന ചടങ്ങിൽ ബയോ ഡൈജസ്റ്റർ കമ്പോസ്റ്റിംഗ് ബിൻ വിതരണോദ്ഘാടനം നഗരസഭാ ചെയർമാൻ പടിപ്പുര ലത്തീഫ് നിർവഹിച്ചു. 2024-25 വാർഷിക പദ്ധതിയിലുൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. വൈസ് ചെയർപേഴ്സൺ ഷഹ്ന നസീം അദ്ധ്യക്ഷയായി. വാർഡ് കൗൺസിലർ എൽ.ശ്രീലത സ്വാഗതം പറഞ്ഞു. ആരോഗ്യ സ്ഥിരംസമിതി അദ്ധ്യക്ഷ ഡോ.പി. മീന പദ്ധതി വിശദീകരണം നടത്തി. നഗരസഭാ കൗൺസിലർമാരായ കോട്ടയിൽ രാജു, പുഷ്പാംഗദൻ, സിംലാൽ, ബീനാ ജോൺസൺ,നിഷ, ക്ലീൻസിറ്റി മാനേജർ ഫൈസൽ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |