SignIn
Kerala Kaumudi Online
Saturday, 24 October 2026 7.53 AM IST

കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

കൊല്ലം: നാല് കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. തഴുത്തല മൈലാപ്പൂർ സിയാദ് മൻസിലിൽ നിഷാദ് (35), തഴുത്തല മൈലാപ്പൂർ കാഞ്ഞിരാംവിള വീട്ടിൽ അനസ് മുബാറക്ക് (27) എന്നിവരാണ് എക്സൈസ് പിടിയിലായത്. കൊല്ലം എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർകോട്ടിക്ക് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ എസ്.എസ്‌.ഷിജുവിന്റെ നിർദ്ദേശാനുസരണം സ്‌പെഷ്യൽ സ്‌ക്വാഡ് എക്‌സൈസ് ഇൻസ്‌പെക്ടർ സി.പി.ദിലീപിന്റെ നേതൃത്വത്തിൽ തഴുത്തല, മൈലാപ്പൂർ ഭാഗങ്ങളിൽ ഇന്നലെ നടത്തിയ പരിശോധനകളിലാണ് പ്രതികൾ പിടിയിലായത്.

ഇരുവരും അന്യസംസ്ഥാനങ്ങളിൽ നിന്ന് കഞ്ചാവ് കടത്തിക്കൊണ്ടുവന്ന് ചില്ലറ വിൽപ്പന നടത്തിവരുന്ന റാക്കറ്റിലെ പ്രധാനികളാണ്. കൊല്ലം എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് ഈ മാസം നടത്തിയ പരിശോധനകളിൽ 5 മേജർ കേസുകളിലായി 20 കിലോയോളം കഞ്ചാവാണ് കണ്ടെടുത്തത്. ഇതിൽ 11 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പരിശോധനയിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ എസ്.പ്രേംനസീർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ അരുൺലാൽ, ബി.എസ്.അജിത്, എം.ആർ.അനീഷ്, ജൂലിയൻ ക്രൂസ്, ജെ.ജോജോ, പി.സൂരജ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ജാസ്മിൻ, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ എസ്.കെ.സുഭാഷ് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL