SignIn
Kerala Kaumudi Online
Thursday, 22 October 2026 8.59 PM IST

നാടക മത്സരം ഇന്ന് മുതൽ

കൊ​ല്ലം: കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ഡ​മി ദ​ക്ഷി​ണ മേ​ഖ​ല അ​മ​ച്വർ നാ​ട​ക​മ​ത്സ​രം ഇ​ന്ന് മു​തൽ ഫെ​ബ്രു​വ​രി ര​ണ്ടു​വ​രെ നീ​രാ​വിൽ പ്ര​കാ​ശ് ക​ലാ​കേ​ന്ദ്ര​ത്തി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ നീ​രാ​വിൽ എ​സ്.എൻ.ഡി.പി.വൈ എ​ച്ച്.എ​സ്.എ​സ് ഓ​പ്പൺ ഓ​ഡി​റ്റോ​റി​യ​ത്തിൽ സം​ഘ​ടി​പ്പി​ക്കും.

ഉ​ത്ത​ര, മ​ദ്ധ്യ, ദ​ക്ഷി​ണ എ​ന്നി​ങ്ങ​നെ കേ​ര​ള​ത്തി​ലെ മൂ​ന്ന് മേ​ഖ​ല​ക​ളിൽ നി​ന്നു​മാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ആ​റ് നാ​ട​ക​ങ്ങൾ ​വീ​തം ആ​കെ 18 നാ​ട​ക​ങ്ങ​ളാ​കും പ്ര​ഥ​മ​ റൗ​ണ്ടിലുള്ളത്. ഓ​രോ മേ​ഖ​ല​യിൽ ​നി​ന്നും തിര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ര​ണ്ട് നാ​ട​ക​ങ്ങൾ വീ​ത​മാ​കും അ​വസാ​ന റൗ​ണ്ടിലെത്തു​ക. നാ​ട​ക​മ​ത്സ​രം ഇ​ന്ന് വൈ​കി​ട്ട് 6ന് മ​ന്ത്രി വി.എൻ.വാ​സ​വൻ ഉ​ദ്​ഘാ​ട​നം ചെ​യ്യും. മ​ന്ത്രി ജെ.ചി​ഞ്ചു​റാ​ണി വി​ശി​ഷ്ടാ​തി​ഥി​യാ​കും. അ​ക്കാ​ഡമി ചെ​യർ​മാൻ മ​ട്ട​ന്നൂർ ശ​ങ്ക​രൻ​കു​ട്ടി അ​ദ്ധ്യ​ക്ഷ​നാ​കും. അ​ക്കാഡ​മി സെ​ക്ര​ട്ട​റി ക​രി​വ​ള്ളൂർ മു​ര​ളി മു​ഖ്യ​പ്ര​ഭാ​ഷ​ണം നടത്തും.

പത്ര​സ​മ്മേ​ള​ന​ത്തിൽ സം​ഘാ​ട​ക സ​മി​തി ചെ​യർ​മാൻ ഡി.സു​കേ​ശൻ, സം​ഗീ​ത​നാ​ട​ക അ​ക്കാഡ​മി ജ​ന​റൽ കൗൺ​സിൽ അം​ഗം വ​സ​ന്ത​കു​മാർ സാം​ബ​ശി​വൻ, വി.ആർ.അ​ജു, എ​സ്.ശ​ര​ത്ത് എ​ന്നി​വർ പ​ങ്കെ​ടു​ത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL