SignIn
Kerala Kaumudi Online
Thursday, 22 October 2026 8.59 PM IST

കറവൂരിൽ പശുവിനെ പുലി കടിച്ചുകൊന്നു

കറവൂർ: വീടിന് സമീപത്തെ റബർ തോട്ടത്തിൽ കെട്ടിയിരുന്ന കറവ പശുവിനെ പുലി കടിച്ചുകൊന്നു. പാലവിള വീട്ടിൽ ബിജു -ശുഭ ദമ്പതികളുടെ പശുവിനെയാണ് പുലി കൊന്നത്. തിങ്കളാഴ്‌ച വൈകിട്ട് മൂന്നോടെയായിരുന്നു സംഭവം. ആറുമാസം മുമ്പ് ഇവരുടെ പശുക്കിടാവിനെയും തൊഴുത്തിൽ നിന്ന് പുലി കടിച്ചുകൊന്നിരുന്നു.

വനപാലകരെത്തി പുലിയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചു. വെറ്ററിനറി ഡോക്‌ടറെത്തി പോസ്‌റ്റ്‌മോർട്ടം നടത്തിയ ശേഷം പശുവിന്റെ ജഡം സംസ്‌കരിച്ചു. കുറവൂർ, പുന്നല, അലിമുക്ക് പ്രദേശങ്ങൾ നിലവിൽ പുലി പേടിയിലാണ്. പശുക്കിടാവിന് പുറമെ കറവ പശുവും നഷ്‌ടമായതോടെ കുടംബത്തിന്റെ വരുമാന മാർഗം നിലച്ചു. വനം - റവന്യു വകുപ്പുകളുടെ റിപ്പോർട്ടിനെ തുടർന്ന് നേരത്തെ പശുക്കിടാവിനെ നഷ്‌ടമായതിന്റെ ആശ്വാസധനം കുടംബത്തിന് ലഭിച്ചിരുന്നു.

പ്രദേശത്ത് വളർത്ത് മൃഗങ്ങൾക്കും കൃഷിക്കും മനുഷ്യ ജീവിതത്തിനും വന്യമൃഗങ്ങൾ ഭീഷണിയാകുന്ന സാഹചര്യത്തിൽ വനം വകുപ്പിന്റെ അടിയന്തര ഇടപെടലുണ്ടാകണമെന്ന് കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി കറവൂർ സുരേഷും മണ്ഡലം പ്രസിഡന്റ് ടി.എൻ.ബാലകൃഷ്‌ണനും ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL