SignIn
Kerala Kaumudi Online
Thursday, 22 October 2026 4.52 PM IST

കൺവെയർ ബെൽറ്റിൽ കുടുങ്ങി മദ്ധ്യവയസ്‌കയുടെ കൈയ്ക്ക് പരിക്ക്

കൊല്ലം: പനയം പഞ്ചായത്ത് ആർ.ആർ.എഫ് (റിസോഴ്സ് റിക്കവറി ഫെസിലിറ്റേഷൻ) സെന്ററിലെ കൺവെയർ ബെൽറ്റിൽ കുടുങ്ങി മദ്ധ്യവയസകയുടെ കൈയ്ക്ക് ഗുരുതര പരിക്ക്. ഹരിതകർമ്മ സേനാംഗമായ ചെറുമൂട് അശ്വതി മന്ദിരത്തിൽ പ്രസന്നയ്ക്ക് (50) പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം. പ്ലാസ്റ്റിക് തരം തിരിക്കുന്നതിനിടെ ഇടതുകൈ ബെൽറ്റിൽ കുടുങ്ങുകയായിരുന്നു. ഉടൻ ഫയർഫോഴ്സിൽ വിവരം അറിയിക്കുകയും ചാമക്കട, കുണ്ടറ ഫയർ സ്റ്റേഷനുകളിൽ നിന്ന് യൂണിറ്റെത്തി കൺവെയർ ബെൽറ്റിന്റെ തകിട് ഇളക്കി രക്ഷപ്പെടുത്തി. കൈയ്ക്ക് പൊട്ടലുണ്ട്. ആദ്യം ജില്ലാ് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിലേക്ക് മാറ്റി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL