
കൊട്ടിയം: പള്ളിയിലെ നിരീക്ഷണ ക്യാമറ തകർത്ത ശേഷം മൂന്ന് വഞ്ചികൾ കുത്തിത്തുറന്ന് പണം അപഹരിച്ചു. ദേശീയപാതയ്ക്കരികിലുള്ള തട്ടാമല മുസ്ലിം ജമാഅത്ത് പള്ളിയിലാണ് മോഷണം. പള്ളിയിലെ മഖാമുകളുടെ പരിസരത്തും മഖാമിന്റെ ഗേറ്റിന് സമീപത്തും വച്ചിരുന്ന മൂന്ന് ഇരുമ്പ് വഞ്ചികളുടെ പൂട്ട് തകർത്താണ് മോഷണം. ഉദ്ദേശം പതിനയ്യായിരം രൂപയോളം മോഷണം പോയെന്നാണ് കരുതുന്നത്. ചൊവ്വാഴ്ച പുലർച്ചെ 1.45 നായിരുന്നു മോഷണം. പള്ളിയുടെ പിന്നിലെ മതിൽ ചാടിക്കടന്നെത്തിയ മോഷ്‌ടാവ് പള്ളി പരിസരത്തെ കെട്ടിടത്തിലെ അടുക്കളയ്ക്ക് പുറത്തുവച്ചിരുന്ന ഇരുമ്പ് പാര ഉപയോഗിച്ചാണ് പൂട്ടുകൾ തകർത്തത്. വഞ്ചിക്ക് സമീപത്ത് നിന്നും ഇരുമ്പ് ബ്ളേഡും കണ്ടെത്തി. ഒരു നിരീക്ഷണ ക്യാമറ തകർത്തെങ്കിലും മറ്റൊരു ക്യാമറയിൽ നിന്ന് ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. നീല ജീൻസ് പാന്റും കറുപ്പ് ബനിയനും തലയിൽ തൊപ്പിയും മുഖത്ത് മാസ്‌കും ധരിച്ചിരുന്നു. ഇരവിപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇരവിപുരം എസ്.ഐയുടെ നേതൃത്വത്തിൽ പൊലീസും വിരലടയാള വിദഗ്‌ദ്ധരും ഡോഗ് സ്ക‌്വാഡും പരിശോധന നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |