
കൊല്ലം: വിശപ്പ് രഹിത കേരളത്തെ പിണറായി സർക്കാർ മദ്യലഹരിയിൽ മുക്കിയെന്ന് കെ.പി.സി.സി അംഗം നെടുങ്ങോലം രഘു പറഞ്ഞു. പരവൂർ ജംഗ്ഷനിലെ റേഷൻ കടയ്ക്ക് മുന്നിൽ പരവൂർ ടൗൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് മനോജ് ലാൽ, ഡി.ഡി.സി സെക്രട്ടറി എ.ഷുഹൈബ്, വി.പ്രകാശ്, സുധീർ ചെല്ലപ്പൻ, സിജി, ഹക്കീം, യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ സുധീർകുമാർ, മുനിസിപ്പൽ കൗൺസിലർമാരായ ആർ.ഷാജി, ഖദീജ, വിമലാംബിക, ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളായ തെക്കുംഭാഗം ഷാജി, ടി.ജി.പ്രതാപൻ, ഷിബിനാഥ്, പ്രദീപൻ, കുഞ്ഞിച്ചിവിള മോഹൻദാസ്, റഫീക്ക്, ദീപ സോമൻ, ശിവപ്രകാശ്, ഐ.എൻ.ടി.യു.സി നിയോജകമണ്ഡലം പ്രസിഡന്റ് തെക്കുംഭാഗം ഹാഷിം, മണ്ഡലം ഭാരവാഹികളായ ശരത്ചന്ദ്രൻ പിള്ള, റിയാസ്, ദീപുകാളിദാസ്, ഗീത, ശ്രീജ, ലത്തീഫ്, ദിലീപ്, അപ്പുരാജൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |