കൊല്ലം: സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ ഓഫീസേഴ്സ് അസോസിയേഷന്റെ സാംസ്കാരിക സംഘടനയായ സ്റ്റേറ്റ് ബാങ്ക് ഓഫീസേഴ്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ നാളെ എസ്.ബി.ഐ കൊല്ലം മൊഡ്യുളിലെ ഓഫീസേഴ്സിനായി ഇന്റർ റീജിയൺ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു. പുരുഷന്മാർക്കും സ്ത്രീകൾക്കുമായി പ്രത്യേകം സംഘടിപ്പിക്കുന്ന മത്സരത്തിൽ എട്ട് ടീമുകൾ മത്സരിക്കും. രാവിലെ 8ന് കരുനാഗപ്പള്ളി ഡി-10 സ്പോർട്സ് ഹബ്ബിൽ എസ്.ബി.ഐ കൊല്ലം മൊഡ്യൂൾ ഡി.ജി.എം എം.ബി.സൂര്യനാരായൺ ഉദ്ഘാടനം നിർവഹിക്കും. എസ്.ബി.ഐ ഓഫീസേഴ്സ് അസോസിയേഷൻ കൊല്ലം ഡി.ജി.എസും, സ്റ്റേറ്റ് ബാങ്ക് ഓഫീസേഴ്സ് ക്ലബിന്റെ പ്രസിഡന്റുമായ അനിൽ ശങ്കർ അദ്ധ്യക്ഷനാകും. ഓഫീസേഴ്സ് അസോസിയേഷന്റെ ജനറൽ സെക്രട്ടറി എസ്.രാജേഷും പ്രസിഡന്റ് ടി.ബിജുവും മുഖ്യാതിഥികളാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |