
കൊല്ലം: കശുഅണ്ടി വ്യവസായത്തെയും തൊഴിലാളികളെയും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളി സംരക്ഷണ സദസ് നടത്തും. ജില്ലാ പ്രസിഡന്റ് എ.കെ.ഹഫീസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ നേതൃസമ്മേളനമാണ് 6ന് വൈകിട്ട് 4ന് ചിന്നക്കടയിൽ തൊഴിലാളി സംരക്ഷണ സദസ് നടത്താൻ തീരുമാനിച്ചത്. 2015 മുതൽ മൂന്നര വർഷം ചെയർമാനായിരുന്ന ആർ.ചന്ദ്രശേഖരന് കർമ്മശ്രേഷ്ഠ പുരസ്‌കാരം നൽകാനും യോഗം തീരുമാനിച്ചു. ഐ.എൻ.ടി.യു.സി സംഘടനാ ചുമതലയുള്ള സംസ്ഥാന ജന. സെക്രട്ടറി വി.ജെ.ജോസഫ് നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന നേതാക്കളായ കൃഷ്ണവേണി.ജി.ശർമ്മ, വടക്കേവിള ശശി, എച്ച്.അബ്ദുൽ റഹുമാൻ, ചിറ്റുമൂല നാസർ, എസ്.നാസറുദ്ദീൻ, അൻസർ അസീസ്, ബി.ശങ്കരനാരായണപിള്ള, ഒ.ബി.രാജേഷ്, ജയശ്രീ രമണൻ, എം.നൗഷാദ്, ടി.ആർ.ഗോപകുമാർ, കെ.ജി.തുളസീധരൻ, ജോസ് വിമൽരാജ്, സാബു എബ്രഹാം, പുന്നല ഉല്ലാസ്‌കുമാർ, ബാബുക്കുട്ടൻപിള്ള, ശ്രീകുമാരി ആർ.ചന്ദ്രൻ, പനയം സജീവ്, മുടിയിൽ മുഹമ്മദ്കുഞ്ഞ്, ബിനി അനിൽ, ശൂരനാട് ശ്രീകുമാർ, പരവൂർ ഹാഷിം എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |