SignIn
Kerala Kaumudi Online
Thursday, 22 October 2026 5.29 PM IST

പുസ്തക പ്രകാശനവും യാത്രയയപ്പ് സമ്മേളനവും

photo
ഇടമൺ ജി.മോഹൻദാസ് എഴുതിയ പുസ്തകത്തിന്റെ പ്രകാശനവും യാത്രയയപ്പ് സമ്മേളനവും പുനലൂർ മുൻ നഗരസഭ ചെയർമാൻ എം.എ.രാജഗോപാൽ ഉദ്ഘാടനം ചെയ്യുന്നു.എസ്.എൻ.ഡ്.പിയോഗം പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ തലവൂർ പഞ്ചായത്ത് പ്രസിഡന്റ് എസ്.കലാദേവി, ഇടമൺ ജി.മോഹൻദാസ് തുടങ്ങിയവർ സമീപം

പുനലൂർ: കേരള ഫോക്കസ് പബ്ലിക്കേഷൻ പ്രസിദ്ധികരിച്ച 'തിരുഹൃദയ ചുംബനം' എന്ന പുസ്തകത്തിന്റെ പ്രകാശനവും യാത്രയയപ്പ് സമ്മേളനവും നടന്നു. തലവൂർ ഗ്രാമ പഞ്ചായത്ത് അസി.സെക്രട്ടറിയായി സേവനം അനുഷ്ടിച്ച് വന്ന ഇടമൺ ജി.മോഹൻദാസ് സർവീസിൽ നിന്നും വിരമിക്കുന്നത് കണക്കിലെടുത്താണ് യാത്രയയപ്പ് സമ്മേളനവും അദ്ദേഹം എഴുതിയ പുസ്തകത്തിന്റെ പ്രകാശനവും സംഘടിപ്പിച്ചത്. പുനലൂർ മുൻ നഗരസഭ ചെയർമാൻ എം.എ.രാജഗോപാൽ പരിപാടികൾ ഉദ്ഘാടനം ചെയ്തു. തലവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കലാദേവി അദ്ധ്യക്ഷയായി. എസ്.എൻ.ഡി.പിയോഗം പുനലൂർ യൂണിയൻ പ്രസിഡന്റും എസ്.എൻ.ട്രസ്റ്റ് പുനലൂർ ആർ.ഡി.സി. ചെയർമാനുമായ ടി.കെ.സുന്ദരേശൻ മുഖ്യപ്രഭാഷണവും ഫാ.വിൻസെന്റ് എസ്.ഡിക്രൂസ് അനുഗ്രഹ പ്രഭാഷണവും നടത്തി. ആര്യങ്കാവ് പഞ്ചായത്ത് പ്രസിഡന്റ് സുജതോമസ്, തദ്ദേസ്വയം ഭരണ വകുപ്പ് ജില്ല ജോയിന്റ് ഡറക്ടർ ബിനുവാഹിദ്, പ്രൊഫ.പി.കൃഷ്ണൻ കുട്ടി, എസ്.ബിജു, റെനി ആന്റണി, പ്രദീപ് കണ്ണൻകോട്, ബി.ദേവരാജൻ നായർ, വി.വിഷ്ണുദേവ്,കലയനാട് ബാനർജി,ഇടമൺ ജി.മോഹൻദാസ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ആദരിക്കലും അനുമോദനവും നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL