SignIn
Kerala Kaumudi Online
Thursday, 22 October 2026 5.29 PM IST

വിദേശമദ്യം വില്പന നടത്തിയയാൾ അറസ്റ്റിൽ

456

കൊല്ലം: അനധികൃതമായി വിദേശമദ്യം വില്പന നടത്തിയ യുവാവിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. തങ്കശേരി വാടി ലേല ഹാളിന് സമീപം സെന്റ് ആന്റണി ബാറ്ററി റീചാർജിംഗ് സ്ഥാപനത്തിന് സമീപം അടച്ചിട്ട കടമുറിക്ക് മുൻവശം സ്കൂട്ടറിൽ വിദേശ മദ്യം സൂക്ഷിച്ച് വിൽപ്പന നടത്തിയതിനാണ് നീണ്ടകര വെളിത്തുരുത്ത് നിതിൻ മന്ദിരത്തിൽ ഷാജി എന്നറിയപ്പെടുന്ന ജിപ്സൺ (56) അറസ്റ്റിലായത്. അസി. എക്‌സൈസ് ഇൻസ്‌പെക്ടർ ജി.ശ്രീകുമാറിന്റെ നേതൃത്വത്തിൽ അസി. എക്‌സൈസ് ഇൻസ്‌പെക്ടർ ഷഹാലുദ്ദീൻ, പ്രിവന്റീവ് ഓഫീസർ ഗ്രേഡുമാരായ ടി.ആർ.ജ്യോതി, എസ്.അനീഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ആദിൽ ഷാ, ഉണ്ണിക്കൃഷ്ണൻ, ജി.ട്രീസ, സന്തോഷ് കുമാർ എന്നിവർ നടകത്തിയ പരിശോധനയിൽ 8 ലിറ്രർ മദ്യം പിടികൂടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL