
ചവറ: കേരള കോൺഗ്രസ് പന്മന മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ ധനകാര്യ മന്ത്രി കെ.എം.മാണിയുടെ 92-ാം ജന്മദിനം കാരുണ്യ ദിനമായി ഇടപ്പള്ളികോട്ട ശാന്തി ഭവനിലെ അന്തേവാസികൾക്ക് പ്രഭാത ഭക്ഷണം നൽകി ആഘോഷിച്ചു. മുൻ ജില്ലാ ജഡ്ജി ഇ.മൊയ്തീൻ കുഞ്ഞ് ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് മിടാപള്ളി ഷാജഹാൻ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ചവറ ഷാ മുഖ്യപ്രഭാഷണം നടത്തി. പന്മന നാസർ, ശാന്തി ഭവൻ കോഡിനേറ്റർ രാധ അമ്മ എന്നിവർ പങ്കെടുത്തു.ചവറ കൊട്ടുകാട് എയ്ഞ്ചൽസ് വാലിയിൽ നടത്തിയ പരിപാടി സുജിത്ത് വിജയൻ പിള്ള
എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു.
സംസ്ഥാന കമ്മിറ്റി അംഗം എഫ്രം അദ്ധ്യക്ഷനായി. സ്റ്റേറ്റ് സെക്രട്ടേറിയറ്റ് അംഗം ചവറ ഷാ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ജോസ് മത്തായി,പന്മന നാസർ,ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുൻ ബ്ലോക്ക് പ്രസിഡന്റ് ചവറ ഗോപകുമാർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |