കൊല്ലം: ഒരുവർഷം നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ഞാങ്കടവ് കുടിവെള്ള പദ്ധതിയുടെ പമ്പ് സെറ്റ് സ്ഥാപിക്കലിന്റെയും അനുബന്ധ പ്രവൃത്തികളുടെയും കരാറിന് സർക്കാർ അംഗീകാരം നൽകി. പമ്പ് സെറ്റ് സ്ഥാപിക്കൽ, ട്രാൻസ്ഫോർമർ ബിൽഡിംഗ്, സബ് സ്റ്റേഷൻ, ഓട്ടോമേഷൻ സംവിധാനം എന്നിവയുടെ 52.91 കോടി രൂപയുടെ ടെണ്ടറാണ് കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗം അംഗീകരിച്ചത്.
പമ്പ് സെറ്റ് സ്ഥാപിക്കലിനും അനുബന്ധ പ്രവൃത്തികൾക്കുമായി 38.29 കോടിയുടെ എസ്റ്റിമേറ്റാണ് നിർവഹണ ഏജൻസിയായ വാട്ടർ അതോറിറ്റി തയ്യാറാക്കിയത്. എന്നാൽ ടെണ്ടറിൽ പങ്കെടുത്ത ഏക കമ്പനിയുടെ കരാർ തുക എസ്റ്റിമേറ്റിനേക്കാൾ 38.17 % അധികമായിരുന്നു. ടെണ്ടർ തുക എസ്റ്റിമേറ്റിനേക്കാൾ വളരെ കൂടുതലായതിനാൽ ആദ്യം ഉപേക്ഷിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ റീ ടെണ്ടറിലേക്ക് പോയാൽ കൂടുതൽ കാലതാമസം ഉണ്ടാകുമെന്ന നിഗമനത്തിൽ സർക്കാരിന്റെ പ്രത്യേക അനുമതിക്ക് വിട്ടു. പക്ഷെ തുടർ നടപടികൾ അനന്തമായി നീളുകയായിരുന്നു.
തിരുവനന്തപുരം ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിയുടെ ടെണ്ടർ സർക്കാർ അംഗീകരിച്ച സാഹചര്യത്തിൽ വൈകാതെ വർക്ക് ഓർഡർ നൽകി കരാറൊപ്പിടും.
പമ്പ് സെറ്റ് സ്ഥാപിക്കൽ ടെണ്ടർ
സർക്കാർ അംഗീകരിച്ചു
ഞാങ്കടവിൽ 975 എച്ച്.പി ശേഷിയുള്ള നാല് പമ്പുകൾ
ബാക്കി 11 എണ്ണം ട്രീറ്റ്മെന്റ് പ്ലാന്റിലും വിതരണ ടാങ്കുകളിലും
പമ്പുകൾ പുതുതായി നിർമ്മിച്ച് സ്ഥാപിക്കണം
ഞാങ്കടവിലും വസൂരിച്ചിറയിലും ട്രാൻസ്ഫോർമർ
രണ്ടിടത്തും ട്രാൻസ്ഫോർമർ ബിൽഡിംഗ്
വാൽവുകൾ പ്രവർത്തിപ്പിക്കാനുള്ള ഓട്ടോമേഷൻ സംവിധാനം
വസൂരിച്ചിറിയിൽ സോളാർ പാനൽ
പദ്ധതിയുടെ നിർമ്മാണം തുടങ്ങിയത് 2018 ഒക്ടോബറിൽ
രണ്ട് വർഷത്തിനുള്ളിൽ കമ്മിഷനിംഗായിരുന്നു ലക്ഷ്യം
സ്ഥാപിക്കുന്നത്
15 പമ്പ് സെറ്റുകൾ
പഴയ എസ്റ്റിമേറ്റ് തുക
₹ 38.29 കോടി
പുതിയ ടെണ്ടർ തുക
₹ 52.91 കോടി
ടെണ്ടർ കുടുങ്ങിയത്
പ്രൈസ് ബിഡ് തുറന്നത് ഈ വർഷം ജനുവരി 8ന്
ഏറ്റവും കുറഞ്ഞ ടെണ്ടർ തുക 38.17 % ശതമാനം അധികമായിരുന്നു
ആദ്യം റീ ടെണ്ടറിന് നിർദ്ദേശം
മേയ് 14ന് ചീഫ് എൻജിനിയർ ടെണ്ടർ മടക്കി ആവശ്യപ്പെട്ടു
ജൂലായ് 19ന് ചീഫ് എൻജിനിയർ ഓഫീസിലേക്ക് അയച്ചു
അന്ന് മുതൽ തലസ്ഥാനത്തെ പല ഓഫീസുകളിൽ ഫയലിന്റെ കറക്കം
എല്ലാ പമ്പുകളും പ്രത്യേകം നിർമ്മിക്കേണ്ടതാണ്. ഒരു വർഷത്തിനുള്ളിൽ പമ്പുകൾ നിർമ്മിച്ച് ഞാങ്കടവ് പദ്ധതി കമ്മിഷൻ ചെയ്യാനാകുമെന്നാണ് കണക്കുകൂട്ടൽ.
വാട്ടർ അതോറിറ്റി അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |