SignIn
Kerala Kaumudi Online
Thursday, 22 October 2026 8.59 PM IST

ലോക് അദാലത്തിൽ പരാതി പരിഹാരം

കൊല്ലം: സംസ്ഥാന - ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റികളുമായി സഹകരിച്ച് മാർച്ച് 8ന് നാഷണൽ ലോക് അദാലത്ത് നടത്തും. ജില്ലാ കോടതി, എം.എ.സി.ടി, സബ് കോടതി, മുൻസിഫ് കോടതി എന്നിവിടങ്ങളിൽ നിലവിലുള്ള കേസുകളും കോടതിയിൽ എത്താത്ത തർക്കങ്ങളും പരാതികളും പരിഗണിക്കാൻ 17നകം ജില്ലാ നിയമ സേവന അതോറിറ്റിയെയും ബന്ധപ്പെട്ട താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റികളെയും സമീപിക്കാം.
ജില്ലാ നിയമ സേവന അതോറിറ്റിക്ക് കീഴിലെ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റികളിലാണ് കേസുകൾ പരിഗണിക്കുക. പ്രാരംഭ ചർച്ചകൾ 14 മുതൽ മാർച്ച് 7 വരെ നടത്തും. വിവരങ്ങൾക്ക് കൊല്ലം ജില്ലാ നിയമ സേവന അതോറിറ്റി ഓഫീസുമായോ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റികളുമായോ ബന്ധപ്പെടണം. ഫോൺ: ജില്ലാ നിയമ സേവന അതോറിറ്റി, കൊല്ലം: 0474 2791399, താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റികൾ: 04742960984 (കൊല്ലം), 8075670019 (കൊട്ടാരക്കര), 944655758 (കരുനാഗപ്പള്ളി), 8547735958 (പത്തനാപുരം), 9447303220 (കുന്നത്തൂർ).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL