കൊല്ലം: താലൂക്ക് ലൈബ്രറി കൗൺസിലിന്റ താലൂക്ക് സെമിനാർ ഇന്ന് വൈകിട്ട് 4.30 മുതൽ കടപ്പാക്കട സ്പോർട്സ് ക്ലബിൽ നടക്കും. സമ്മേളനം കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സി. അംഗം എസ്.നാസർ ഉദ്ഘാടനം ചെയ്യും. മതം രാഷ്ട്രം ദേശീയത എന്ന വിഷയത്തിൽ പി.കെ.അനിൽകുമാർ വിഷയാവതരണം നടത്തും. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പാരിപ്പള്ളി ശ്രീകുമാർ, സെക്രട്ടറി അഡ്വ. എം.ഷൺമുഖദാസ് എന്നിവർ സംസാരിക്കും. അഖില കേരള വായനോത്സവം, യു.പി വിഭാഗം വായന മത്സരം, വനിത വായന മത്സരം എന്നീ ഇനങ്ങളിൽ താലൂക്ക് തലത്തിൽ വിജയിച്ചവർക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്യും. സെമിനാറിൽ താലൂക്കിലെ എല്ലാ ഗ്രന്ഥശാല പ്രവർത്തകരും പങ്കെടുക്കണമെന്ന് താലൂക്ക് ലൈബ്രറി ഭാരവാഹികൾ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |