SignIn
Kerala Kaumudi Online
Thursday, 22 October 2026 4.52 PM IST

പുനലൂർ-കന്യാകുമാരി ട്രെയിന് പരവൂർ സ്റ്റേഷനിൽ സ്റ്റോപ്പ്

sajeeb
റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പരവൂർസജീബ്, കൺവീനർ ജെ.ഗോപകുമാർ എന്നിവർ തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജർ ഡോ. മനീഷ് ധപ് ല്യാലിന് നിവേദനം നൽകുന്നു

പരവൂർ: കന്യാകുമാരി -പുനലൂർ -കന്യാകുമാരി (56706 / 56705) ട്രെയിന് പരവൂരിൽ സ്റ്റോപ്പ് അനുവദിച്ചു. സ്റ്റോപ്പ് നാളെ മുതൽ പ്രാബല്യത്തിൽ വരുമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി അറിയിച്ചു. ഇതിനോടനുബന്ധിച്ച് പരവൂരിലെത്തുന്ന ട്രെയിനിനെ എൻ.കെ. പ്രേമചന്ദ്രൻ എം.പിയുടെ സാന്നിദ്ധ്യത്തിൽ കേന്ദ്ര മന്ത്രി ജോർജ് കുര്യൻ ഫ്‌ളാഗ് ഒഫ് ചെയ്ത് സ്വീകരിക്കും. നാളെ വൈകിട്ട് 6ന് റയിൽവേ സ്വീകരണം സംഘടപ്പിച്ചിട്ടുണ്ട്. കഴിഞ്ഞമാസം 13ന് റെയിൽവേ ബോർഡ് നൽകിയ ഉത്തരവ് നടപ്പാക്കാൻ വൈകിയതിനെ തുടർന്ന് എം.പിയും റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പരവൂർ സജീബ്, കൺവീനർ ജെ.ഗോപകുമാർ എന്നിവർ തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജർ ഡോ.മനീഷ് ധപ് ല്യാലിന് നിവേദനം നൽകിയിരുന്നു. തുടർന്നാണ് നടപടി.

നിവേദനം നൽകി

നാഗർകോവിൽ-മംഗലാപുരം ഏറനാട് എക്സ്‌പ്രസിനും തിരുവനന്തപുരം - ലോകമാന്യതിലക് നേത്രാവതി എക്സ്‌പ്രസിനും പരവൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ കേന്ദ്ര റെയിൽവേ മന്ത്രിക്കും എൻ.കെ.പ്രേമചന്ദ്രൻ എം.പിക്കും നിവേദനം നൽകിയതായി പരവൂർ സജീബ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL