
കൊല്ലം: തദ്ദേശസ്ഥാപനങ്ങളിലേക്ക് പുനർവിന്യസിക്കപ്പെട്ട പ്രേരക്മാരെ ജീവനക്കാരായി അംഗീകരിച്ച് മിനിമം വേതനം നൽകണമെന്നും വിരമിക്കുമ്പോൾ ഗ്രാറ്റുവിറ്റി അടക്കമുള്ള റിട്ടയർമെന്റ് ആനുകൂല്യങ്ങൾ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഓൾ കേരള പ്രേരക് യൂണിയൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിറ്റ് ധർണ നടത്തി.
എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. എ.കെ.പി.യു സംസ്ഥാന പ്രസിഡന്റ് അഡ്വ. ആർ.സജിലാൽ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി ജി.രാജീവ്, എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറിമാരായ കെ.സി.ജയപാലൻ, എലിസബത്ത് അസീസി, ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ, എ.കെ.പി.യു നേതാക്കളായ കെ.പി.അശോകൻ. വി.എം.അശോക് കുമാർ, വി.എസ്.ബിന്ദു, എ.ലുക് മാൻ, ഡോൺ.വി.രാജ്, കെ.പി.ദിനേശ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |